കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; കൃത്യത്തിന് ശേഷം കൊച്ചി സ്വദേശിയായ യുവാവ് യുവതിയുടെ സ്കൂട്ടറുമായി കടന്നതായി സൂചന...

തിരുവനന്തപുരം കഠിനംകുളത്ത് ക്ഷേത്ര പൂജാരിയുടെ ഭാര്യയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരി രാജീവിൻ്റെ ഭാര്യ ആതിരയയെയാണ് (33) ക്ഷേത്രത്തിനു എതിർവശത്തുള്ള വീട്ടിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവതിയുമായി ബന്ധമുള്ള കൊച്ചി സ്വദേശിയായ യുവാവാണ് കൊലയ്ക്ക് പിന്നിലെന്നാണ് ആദ്യ സൂചന. ഇന്ന് രാവിലെ 9 മണിക്കു ശേഷമാകാം കൊല നടന്നത്. പൂജാരി ക്ഷേത്രത്തിലേക്ക് പോയ സമയത്താണ് സംഭവമെന്നാണ് കരുതുന്നത്.
പ്രതി യുവതിയുടെ സ്കൂട്ടറുമായി കടന്നതായും സൂചന ഉണ്ട്. രാവിലെ ക്ഷേത്രത്തിൽ പോയി മടങ്ങി എത്തിയ ഭർത്താവ് രാജീവാണ് ആതിരയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. തുടർന്ന് ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കഠിനംകുളം പൊലീസ് സംഭവ സ്ഥലത്ത് എത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.
കൊലപാതകം ആണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.കൊലയുടെ കാരണം വ്യക്തമല്ല . ആതിരയ്ക്ക് 6 വയസ്സുള്ള മകൻ ഉണ്ട്. കഴുത്തിന് കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha