മദ്യപിച്ചെത്തിയ മകന് അമ്മയെ വടിയെടുത്ത് അടിച്ചു പരിക്കേല്‍പ്പിച്ചു

ദേശമംഗലം കൊണ്ടയൂരില്‍ മദ്യപിച്ചെത്തിയ മകന് അമ്മയെ അടിച്ചു അവശയാക്കി. കൊണ്ടയൂര്‍ സ്വദേശി സുരേഷ് (40) ആണ് അമ്മ ശാന്തയെ (68) വടിയെടുത്ത് അടിച്ചു പരിക്കേല്‍പ്പിച്ചത്. കയ്യിനും കാലിനും സാരമായി പരിക്കേറ്റ ശാന്ത മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രക്തം വാര്‍ന്ന നിലയില്‍ കിടന്നിരുന്ന അമ്മയെ സുരേഷ് വീട്ടില്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു. നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. സുരേഷിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് സഹോദരന് സുബ്രഹ്മണ്യനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുരേഷ്.
https://www.facebook.com/Malayalivartha

























