ഗോലികളിക്കിടെയുണ്ടായ തര്‍ക്കത്തില്‍ നടന്ന വെട്ടൂര്‍ കൊലപാതകം പ്രതിക്ക് കഠിനതടവും,പിഴയും

വര്‍ക്കല താഴെ വെട്ടൂര്‍ മങ്ങാട് മാടന് നട ക്ഷേത്ര കോമ്പൗണ്ടില്‍ ഗോലി കളിക്കിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിന് ഏഴു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം, പിഴ തുക ഇടാക്കിയെടുത്ത് മരണപ്പെട്ട അപ്പുവിന്റെ മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദേശം നല്കി. തിരുവനന്തപുരം അഡീ: ജില്ലാ ജഡ്ജി കെ . വിഷ്ണു ആണ് പ്രതിയെ ശിക്ഷിച്ചത്.
വര്‍ക്കല താഴെ വെട്ടൂര്‍ മങ്ങാട് മാടന് നട,വടക്കേവിള വീട്ടില്‍ അബ്ദുള്‍ വാഹീദിന്റെ മകന് ഷംനാദ് (23/2013) ആണ് ഏക പ്രതി. 2013 ഡിസം 23 വൈകിട്ട് 5.30 നാണ് സംഭവം നടന്നത്.
മാടന് നട ഗ്രൗണ്ടില്‍ പ്രതിയും സുഹൃത്തായ അപ്പുവും മറ്റും ചേര്‍ന്ന് ഗോലി കളിക്കിടെ തര്‍ക്കം ഉണ്ടാവുകയും, പ്രതിയും, മരണപ്പെട്ട അപ്പുവും തമ്മില്‍ പിടിവലിക്കുശേഷം , തെങ്ങിന് ചുവട്ടില്‍ പോയിരുന്ന അപ്പുവിനെ യാതൊരു പ്രകോപനവും കൂടാതെ പ്രതി, അമ്പലം പണിക്കായി കൂട്ടിയിട്ടിരുന്ന തെങ്ങിന് തടികളില്‍ ഒന്ന് എടുത്ത് തലയില്‍ അടിക്കുകയായിരുന്നു. അടികൊണ്ട അപ്പു തൊട്ടടുത്ത ദിവസം തിരുഃ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ച് മരണ പെടുകയുണ്ടായി
പ്രോസിക്യൂഷന് 15 സാക്ഷികളെ വിസ്തരിക്കുകയും ,21 രേഖകള്‍ ഹാജരാക്കുകയും,9 തൊണ്ടികള്‍ ഹാജരാക്കുകയും, ചെയ്തു
പ്രോസിക്യൂഷനു വേണ്ടി അഡീ: പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ:അ ഞ ഷാജി ഹജരായി, അഡ്വക്കേറ്റ് ഷമീര്‍ അ, വെമ്പായം, നീരജ് രാജേന്ദ്രന്, മര്‍വ അ അ, ഗിരി സജീവന് തുടങ്ങിയവരും ഹാജരായി
"
https://www.facebook.com/Malayalivartha

























