പേരക്കുട്ടി കുളത്തില്‍ വീണത് കണ്ടതും പിന്നെയൊന്നുമാലോചിച്ചില്ല, കുഞ്ഞിനെ രക്ഷപ്പെടുത്താനിറങ്ങിയ മുത്തശ്ശി മുങ്ങി മരിച്ചു

പേരക്കുട്ടിയെ രക്ഷപ്പെടുത്താനിറങ്ങിയ മുത്തശ്ശി മുങ്ങി മരിച്ചു. പട്ടി ആക്രമിക്കാനെത്തിയതിനെ തുടര്‍ന്ന് ഓടിയ കുട്ടി കുളത്തില്‍ വീണു. രക്ഷിക്കാനിറങ്ങിയ മുത്തശ്ശി മുങ്ങി മരിച്ചു. വടതോട് ദാവൂദിന്റെ ഭാര്യ നബീസ (55) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചിനാണ് സംഭവം നടന്നത്. നബീസ മകള്‍ ഷംനയുടെ മകള്‍ ഷിഫ ഫാത്തിമയോടൊപ്പം (10) വീടിനു സമീപം ആടിനെ മേക്കുമ്പോള്‍ നായ് പേരക്കുട്ടിയെ ആക്രമിക്കാനായി വരുകയായിരുന്നു.
പേടിച്ച് ഓടുന്നതിനിടെ ഷിഫ ഫാത്തിമ സമീപത്തെ കുളത്തില്‍ വീണു. പേരക്കുട്ടിയെ രക്ഷിക്കാനായി കുളത്തിലിറങ്ങിയ നബീസ മുങ്ങിത്താണു പോയി. ബഹളം കേട്ട് എത്തിയ അയല്‍വാസികള്‍ ഷിഫ ഫാത്തിമയെ രക്ഷപ്പെടുത്തുകയായിരുന്നു. നബീസയെയും പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രിയില്‍. പരിക്കേറ്റ ഷിഫ ഫാത്തിമ ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha

























