ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍....

സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ദിനമെത്തി.... ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് വിശ്വാസികള്‍. മൈലാഞ്ചി ഇട്ടും പുത്തന്‍ ഉടുപ്പുകള്‍ വാങ്ങിയും പെരുന്നാള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.
വ്രതാനുഷ്ഠാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിവസങ്ങളാണ് കടന്നു പോകുന്നത്. വേനലവധിയും കൂടി എത്തിയതോടെ വീടുകള്‍ സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ഇടങ്ങളായി മാറിയിരിക്കുകയാണ്. കൈകളിലെ മൈലാഞ്ചി തണുപ്പാണ് പെരുന്നാളിന്റെ വരവറിയിക്കുന്നത്.
മൈലാഞ്ചി ഇടാനും അണിയിക്കാനുമുള്ള തിരക്കിലാണ് പെണ്‍കുട്ടികള്‍. പെരുന്നാള്‍ ഉടുപ്പുകളും തയ്യാര്‍. ഇനി മാസപ്പിറവിക്കായുള്ള കാത്തിരിപ്പാണ്.
അതേസമയം ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഒമാനില്‍ മാസപ്പിറവി കാണാത്തതിനാല്‍ റമദാന് 30 പൂര്‍ത്തിയാക്കി നാളെയാണ് ഈദുല്‍ ഫിത്തര്‍ ആഘോഷം. ഗള്‍ഫ് രാജ്യങ്ങളിലെമ്പാടും വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഈദ് ഗാഹുകള്‍ നടക്കുന്നു.
"
https://www.facebook.com/Malayalivartha

























