തര്‍ക്കത്തിനൊടുവില്‍ കയ്യാങ്കളിയായി... പഞ്ചാബ് സര്‍വകലാശാലയില്‍ സംഗീത നിശക്കിടെയുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍.... പഞ്ചാബ് സര്‍വകലാശാലയില്‍ സംഗീത നിശക്കിടെയുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. യു.ഐ.ഇ.ടി യിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി 21 കാരനായ ആദിത്യ താക്കൂറാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച സര്‍വകലാശാല കാമ്പസില്‍ വെച്ച് കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. യു.ഐ.ഇ.ടി കാമ്പസില്‍ നടന്ന സംഗീത നിശയിലാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുന്നത്.
സംഭവത്തില്‍ പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള മൂന്നു പേര്‍ക്കും ചണ്ഡീഗഡ് യൂണിവേഴ്സ്റ്റിയില് നിന്നുമുള്ള ഒരു വിദ്യാര്‍ഥിക്കുമാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് തന്നെ രക്തം വലിയ തോതില്‍ നഷ്ടപ്പെട്ടിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ടതും ആരോഗ്യനില ഗുരുതരമാക്കി.
കാമ്പസിനു പുറത്തു നിന്നുള്ളവരാണ് അക്രമികളെന്നും ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ് . കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha

























