തിരുവനന്തപുരം വിമാനത്താവളത്തില്‍ റണ്‍വേ പുതുക്കിപ്പണിയുന്ന റീ- കാര്‍പ്പറ്റിംഗ് നടപടികള്‍ പൂര്‍ത്തിയായി....

ഇന്നുമുതല്‍ വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവും. തിരുവനന്തപുരം വിമാനത്താവളത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ റണ്‍വേ പുതുക്കിപ്പണിയുന്ന റീ- കാര്‍പ്പറ്റിംഗ് നടപടികള്‍ പൂര്‍ത്തിയായി. ഇതുവരെ പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു.
3.4 കിലോമീറ്റര്‍ നീളത്തിലും 60 മീറ്റര്‍ വീതിയിലും 75 ദിവസം കൊണ്ടാണ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. 50,000 മെട്രിക് ടണ്‍ അസ്ഫാല്റ്റാണ് ഇതിനായി ഉപയോഗിച്ചത്. 5.5 ലക്ഷം ചതുരശ്ര മീറ്റര്‍ ഗ്രേഡഡ് സ്ട്രിപ്പ് ഏരിയ അപ്ഗ്രഡേഷന് പൂര്‍ത്തിയായി.
ദക്ഷിണേന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ റണ്‍വേ കാര്പ്പറ്റിംഗാണ് തിരുവനന്തപുരത്തേത്. ജനുവരി 14നാണ് പ്രവൃത്തികള്‍ തുടങ്ങിയത്. റീകാര്പ്പറ്റിംഗിനിടെ നിത്യേന ശരാശരി 80 വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍ സര്‍വീസ് നടത്തി.
"
https://www.facebook.com/Malayalivartha

























