പാലക്കാട് വാടക ക്വാര്‍ട്ടേഴ്സിനകത്ത് യുവാവ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍

പാലക്കാട് തൃത്താല ഞാങ്ങാട്ടിരിയില്‍ വാടക ക്വാര്‍ട്ടേഴ്സിനകത്ത് യുവാവിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി വലപ്പുഴ യാറം കണ്ടെയ്ങ്ങാട്ടില്‍ ബഷീര്‍ ആണ് മരിച്ചത്. 42 വയസായിരുന്നു.
ക്വാര്‍ട്ടേഴ്സിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്ന നിലയിലാണ് കാണപ്പെട്ടത്. കഴിഞ്ഞ ദിവസം ബഷീറും ഭാര്യയും താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിനകത്ത് നിന്നും ബഹളം കേട്ടിരുന്നതായി സമീപവാസികള്‍ .രാത്രിയിലും ഉച്ച സമയത്തുമെല്ലാം കതക് തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അയല്‍വാസികള്‍ വീട്ടില്‍ കയറി നോക്കിയപ്പോഴാണ് മുറിയില്‍ രക്തം വാര്‍ന്ന് മരിച്ചനിലയില്‍ ബഷീറിനെ കാണുന്നത്.
ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസം നടന്ന ബഹളത്തില്‍ തകര്‍ന്ന ജനല്‍ ചില്ല് കാലില്‍ തട്ടി ബഷീറിന് മുറിവേറ്റിരുന്നതായും ഇതില്‍ നിന്നും രക്തം വാര്‍ന്ന് പോയതാണ് മരണകാരണമെന്നുമാണ് പ്രാഥമിക നിഗമനത്തിലുള്ളത്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി .
"
https://www.facebook.com/Malayalivartha

























