തിരുവനന്തപുരം മൃഗശാലയില്‍ പ്ലാന്റ് അറ്റകുറ്റപണികള്‍ നടത്തി പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തന ക്ഷമമായിട്ടുണ്ടെന്നും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി

മൃഗശാലയിലെ സംസ്കരണ പ്ലാന്റ് മന്ത്രി സന്ദര്‍ശിക്കുകയും പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തി മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി . പ്രതിദിനം 1 ലക്ഷം ലിറ്ററോളം ജലമാണ് ശുചീകരിക്കപ്പെട്ടു കൊണ്ടിരുന്നത് . തിരുവനന്തപുരം മൃഗശാലയില്‍ പ്ലാന്റ് അറ്റകുറ്റപണികള്‍ നടത്തി പൂര്‍ണ്ണ സജ്ജമായി പ്രവര്‍ത്തന ക്ഷമമായിട്ടുണ്ടെന്നും മന്ത്രി .
2013 ല്‍ സിഡ്കോ മുഖേന സ്ഥാപിച്ച വാട്ടര്‍ റീസൈക്ലിംഗ് പ്ലാന്റ് 2021 ല്‍ പ്ലാന്റിന്റെ ബ്ലോവര്‍, പമ്പ് എന്നിവയുടെ അറ്റകുറ്റപ്പണികള്‍ കാരണം പ്രവര്‍ത്തനക്ഷമമല്ലാതായിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തന- ക്ഷമമാക്കുന്നതിനുളള നടപടികള്‍ നീണ്ടുപോയെങ്കിലും 2024 ജൂലൈ മാസത്തില്‍ പ്ലാന്റ് പ്രവര്‍ത്തന- ക്ഷമമാക്കുന്നതിനുളള നടപടികള്‍ ആരംഭിക്കുകയും, അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ ഇ-ടെന്‍ഡര്‍ പോര്‍ട്ടലില്‍ ടെന്‍ഡര്‍ ക്ഷണിക്കുയും ചെയ്തു. ടെന്‍ഡര്‍ നടപടിയില്‍ വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ച സ്ഥാപനത്തിന് സര്‍ക്കാരിന്റെ ഭരണാനുമതിയോടു കൂടി പ്രവൃത്തി നിര്‍വ്വഹിക്കുന്നതിന് അനുമതി നല്കി.
പ്ലാന്റ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്, പ്ലാന്റിലെ സ്ലഡ്ജ് മാറ്റാന്‍ നിര്‍ദേശം നല്‍കുകയും ഏകദേശം 60 ലോഡ് സ്ലഡ്ജ് മുട്ടത്തറ സ്വീവേജ് പ്ലാന്റിലേക്ക് മാറ്റി സംസ്കരിക്കുകയും ചെയ്തു. പമ്പ് ഫില്‍ട്ടര്‍ റീവാമ്പ് ചെയ്യുന്നതിനും പെന്‍സ്റ്റോക്ക് ഷട്ടറിന്റെയും, ചെയിന്‍ ബ്ലോക്കിന്റെയും അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനും അടിയന്തര നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തീകരിച്ച് പ്ലാന്റ് പൂര്‍ണ സജ്ജമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
" fr
https://www.facebook.com/Malayalivartha

























