പത്തനംതിട്ട നന്നുവക്കാട് വാന്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്

പത്തനംതിട്ട നന്നുവക്കാട് വാന്‍ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മലയാറ്റൂര്‍ പള്ളിയില്‍ നിന്ന് മടങ്ങി വരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
കാര്‍ യാത്രികരായ കുമ്പഴ സ്വദേശി റോബിന് റെജി, വെട്ടൂര്‍ സ്വദേശി ദാവൂദ് കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഗ്നിശമന സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അപകടത്തില്‍പ്പെട്ടവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ 4.45 നാണ് അപകെം സംഭവിച്ചത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനത്തിലുള്ളത്.
"
https://www.facebook.com/Malayalivartha


























