താമരശേരി ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

താമരശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചില്ല. ഇവര്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് എസ്എസ്എല്‍സി പരീക്ഷാ ഫലം തടഞ്ഞുവച്ചിരിക്കുന്നത്. നേരത്തേ ഇവരെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലടക്കം വിദ്യാര്‍ത്ഥി - യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയാല്‍ സുരക്ഷാ ഭീഷണിയുണ്ടാകുമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് ജാമ്യഹര്‍ജി തള്ളിയത്. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവകരമാണെന്നും കോടതി മുമ്പ് നിരീക്ഷിച്ചിരുന്നു. ഇവര്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമിലാണ്. ജാമ്യാപേക്ഷ നേരത്തേ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡും തള്ളിയിരുന്നു.
ഫെബ്രുവരി 28നാണ് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. താമരശേരി എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. താമരശേരി ജിവിഎച്ച്എസ്എസിലെ ആറ് വിദ്യാര്‍ത്ഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha