നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി...

നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടി മാറ്റി. സംസ്ഥാന സര്‍ക്കാര്‍ വാര്‍ഷികഘോഷത്തിന്റെ ജില്ലാതല പരിപാടിയാണ് മാറ്റിവച്ചത്.
തിങ്കളാഴ്ച മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നിശ്ചയിച്ചത്. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് മലപ്പുറം ജില്ലയില്‍ നിപ റിപ്പോര്‍ട്ട് ചെയ്യുന്നത്.വ്യാഴാഴ്ചയാണ് വളാഞ്ചേരി സ്വദേശിയായ നാല്‍പത്തിരണ്ടുകാരിക്ക് നിപ ബാധ സ്ഥിരീകരിച്ചത്. പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
അതേസമയം കടുത്ത പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങളോടെയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട്ടെ മൈക്രോബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലും നിപ പോസ്റ്റിറ്റാവായിരുന്നു. തുടര്‍ന്ന് പൂനെയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. എവിടെ നിന്നാണ് രോഗം ലഭിച്ചതെന്ന് വ്യക്തമല്ല. ഇവരുടെ വീട്ടില്‍ രണ്ട് പേര്‍ക്ക് പനിയുണ്ടായിരുന്നുവെന്നാണ് വിവരം. നിപയുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് ശ്രമം ആരംഭിച്ചു.
https://www.facebook.com/Malayalivartha