പാകിസ്ഥാന്റെ ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഇപ്പോള്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങളില്‍ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോള്‍ ചെയ്യേണ്ടതെന്നും പാകിസ്ഥാന്റെ ആക്രമണശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നമ്മുടെ പരമാധികാരത്തെ പോറല്‍ ഏല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. നമ്മുടെ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കുമൊപ്പം അണിചേരുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എങ്ങോട്ടേക്കാണ് ഇത് പോകുന്നതെന്ന് പറയാനായി പറ്റാത്ത സാഹചര്യമാണ്. അയല്‍ രാഷ്ട്രങ്ങളുമായി നല്ല ബന്ധം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്.
എന്നാല്‍, പാകിസ്ഥാന്‍ വിപരീത ദിശയിലാണ് കാര്യങ്ങള്‍ നീക്കുന്നത് അവിടെ നിന്ന് ഇന്ത്യയെ ലക്ഷ്യം വെച്ചുള്ള നീക്കം നടക്കുകയാണ്. രാജ്യം അത് നല്ല രീതിയില്‍ പ്രതിരോധിക്കുന്നുണ്ട്. അതിനൊപ്പം പൂര്‍ണമായി അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ഇപ്പോള്‍ ചെയ്യേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ .
നിലവിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്താനായി ഉച്ചക്ക് ഒരു മണിക്ക് മന്ത്രിസഭാ യോഗം ചേരും. സര്‍ക്കാര്‍ വാര്‍ഷിക ആഘോഷങ്ങള്‍ തുടരുന്നതിലടക്കം തീരുമാനമെടുത്തേക്കുമെന്നാണ് സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha