കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമായിരുന്നുവെന്ന് നിയുക്ത കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ്....

കേരളത്തിലെ കോണ്‍ഗ്രസില്‍ മാറ്റം അനിവാര്യമായിരുന്നുവെന്ന് നിയുക്ത കെ.പി.സി.സി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പുതിയ ടീം വരേണ്ടത് ആവശ്യമാണ്. അത് ബോധ്യപ്പെട്ടത് കൊണ്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനമെന്നും ് വ്യക്തമാക്കി സണ്ണി ജോസഫ്.
കെ. സുധാകരന്റെ കരുത്ത് വേറെയാണ്, അദ്ദേഹത്തിന് യോജിച്ച പകരക്കാരനല്ല താന്‍. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ കണക്ടിങ് ലിങ്ക് ആയി പ്രവര്‍ത്തിക്കും. സമവാക്യം പാലിക്കാനുളള നിയമനമല്ല തന്റേത്. തന്നെ നിര്‍ദേശിച്ചത് സഭയല്ലെന്നും പ്രവര്‍ത്തകരുടെ നോമിനിയാണ് താനെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി.
കെ. സുധാകരനെ മാറ്റി സണ്ണി ജോസഫ് എം.എല്‍.എയെ ഇന്നലെയാണ് കെ.പി.സി.സി പ്രസിഡന്റായി കോണ്‍ഗ്രസ് ഹൈകമാന്‍ഡ് നിയമിച്ചത്. സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ സ്ഥിരം ക്ഷണിതാവാക്കി.
"https://www.facebook.com/Malayalivartha