അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദിവാസി പെണ്‍കുട്ടിയുടെ തിരോധാനക്കേസ്...15 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആദിവാസി പെണ്‍കുട്ടിയുടെ തിരോധാനക്കേസില്‍ പ്രതി 15 വര്‍ഷത്തിനുശേഷം പിടിയിലായി. പാണത്തൂര്‍ ബാപ്പും കയത്തെ ബിജു പൗലോസാണ് പിടിയിലായത്.
ക്രൈം ബ്രാഞ്ച് ഐ.ജി പി. പ്രകാശിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എസ്.പി പ്രജീഷ് തോട്ടത്തില്‍, ഡി.വൈ.എസ്.പി മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മടിക്കേരിയില്‍ നിന്നുമാണ് പ്രതി പിടിയിലായത്. പ്രതിയെ അന്വേഷണ സംഘം കാഞ്ഞങ്ങാട് തെളിവെടുപ്പിനെത്തിച്ചു. പെണ്‍കുട്ടിയെ കൊന്ന് പുഴയില്‍ത്തള്ളിയെന്ന് ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും തെളിവ് ലഭിക്കാത്തതിനാല്‍ അറസ്റ്റ് ചെയ്തിരുന്നില്ല. പാണത്തൂര്‍ പുഴയില്‍നിന്നും മൃതദേഹാവശിഷ്ടം കണ്ടെത്തിയിരുന്നു. ഡി.എന്‍.എ ടെസ്റ്റ് നടത്തിയാണ് കാണാതായ പെണ്‍കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
"
https://www.facebook.com/Malayalivartha