കുവൈത്തില്‍ ഉച്ച വിശ്രമ നിയമം രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ

കുവൈത്തില്‍ ഉച്ച വിശ്രമ നിയമം ഇന്ന് മുതല്‍ നിലവില്‍ വന്നു. രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനാണ് നിരോധനം. മാനവ ശേഷി പൊതു സമിതി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിയമ ലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനു മിന്നല്‍ പരിശോധനകള്‍ ഉള്‍പ്പെടെ യുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇതിന് പുറമെ നിയമ ലംഘനങ്ങള്‍ 24936192 എന്ന നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha