Widgets Magazine
03
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ..തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്..ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് പിടികൂടിയത്..


മുഹമ്മദ് സിന്‍വാര്‍ മരിച്ചതായി ഇസ്രയേലി പ്രതിരോധസേന... ഭൂ​ഗർഭ കേന്ദ്രത്തിന്റെ സ്ഥാനം മനസ്സിലാക്കി വെറും 30 സെക്കന്റുകളെടുത്ത് 50 ബോംബുകൾ വർഷിച്ചു..


ആരാണ് ശര്‍മിഷ്ഠ പനോളി..രാഷ്ട്രീയവിവാദവും പ്രതിഷേധവും.. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..കൊല്‍ക്കത്ത പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു..


പൊള്ളുന്ന ദ്രാവകം നിറച്ച കുപ്പിയുമായി ജൂതരെ ലക്ഷ്യം വച്ച് ആക്രമണം.. ഷര്‍ട്ട് ധരിക്കാതെ അര്‍ദ്ധനഗ്നനായായിരുന്നു ഭീകരന്‍..ആക്രമണത്തില്‍ അനേകര്‍ക്ക് പൊള്ളലേറ്റു..

വീണ്ടും കോവിഡ് മഹാമാരിക്കാലം.. കേരളത്തിൽ വീണ്ടും കൊവിഡ് മരണം...59 വയസുകാരന്റെ മരണം കൊവിഡ് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.. സംസ്ഥാനത്ത് നിലവിൽ 1,336 കൊവിഡ് രോഗികൾ..

01 JUNE 2025 12:31 PM IST
മലയാളി വാര്‍ത്ത

ലോകം സമ്പൂര്‍ണ ലോക്ഡൗണിലേക്ക് നീങ്ങിയ കാലം. കോവിഡിന്‍റെ ഉത്ഭവം സംബന്ധിച്ചുള്ള ചര്‍ച്ചകളും ഗവേഷണങ്ങളും ഇന്നും തുടരുകയാണ്. ആദ്യം എല്ലാവരും വിരല്‍ ചൂണ്ടിയത് ചൈനയിലേക്കായിരുന്നു.കുറച്ച് വർഷങ്ങൾക്കിപ്പുറം വീണ്ടും രാജ്യത്ത് കോവിഡ് ഭീതി. ഓരോ ദിവസവും കഴിയുതോറും രോഗ ബാധിതരുടെ എണ്ണം ഉയരുന്നതായി ആണ് റിപ്പോർട്ടുകൾ. കുട്ടികൾക്ക് സ്‌കൂൾ തുറക്കാനിരിക്കുന്ന സാഹചര്യത്തിൽ രോഗ വ്യാപനം തടയാൻ അധികൃതർ വലിയ ജാഗ്രതയാണ് പുലർത്തുന്നത്.

 

അതിനിടെ, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നതായി റിപ്പോർട്ടുകൾ. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകൾ 3395 ആയി.കേരളത്തിൽ വീണ്ടും കൊവിഡ് മരണം.59 വയസുകാരന്റെ മരണം കൊവിഡ് കാരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ 2025ലെ കേരളത്തിലെ കൊവിഡ് മരണസംഖ്യ 6 ആയി. സംസ്ഥാനത്ത് നിലവിൽ 1,336 കൊവിഡ് രോഗികൾ. രാജ്യത്താകെ 3,395 ആക്റ്റീവ് കേസുകളുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകളിലാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ പുതിയൊരു കൊവിഡ് മരണമുണ്ടായതായി വ്യക്തമാക്കുന്നത്.

7 പേ‍ർ മരിച്ച മഹാരാഷ്‌ട്രയിലാണ് ഇക്കാലയളവിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോ‍ർട്ട് ചെയ്തത്.കണക്കുകൾ പ്രകാരം നിലവിൽ രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ളതും കേരളത്തിൽ തന്നെ. രാജ്യത്താകെ 3,395 പേർ കൊവിഡ് രോഗബാധിതരായി ചികിത്സയിലുണ്ട്. ഇതിൽ 1,336 ആക്റ്റീവ് കേസുകളും കേരളത്തിലാണ്. പ്രതിദിന രോഗവ‍ർധനയിലും സംസ്ഥാനമാണ് മുന്നിൽ.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്താകെ 685 പുതിയ കേസുകളാണ് റിപ്പോ‍ർട്ട് ചെയ്തത്. ഇതിൽ 189 എണ്ണവും കേരളത്തിൽ നിന്ന്. കേരളത്തിൽ വ്യാപിക്കുന്നത് ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണെന്നാണ് ആരോഗ്യ വിദഗ്ധര്‍ നൽകുന്ന മുന്നറിയിപ്പ്.

 

എല്‍എഫ് 7 വകഭേദത്തിന് തീവ്രത കുറവാണെങ്കിലും വ്യാപന ശേഷി ഉള്ളതിനാല്‍ ശ്രദ്ധ പുല‍ർത്തണമെന്നാണ് നി‍ർദേശം. പ്രായമായവരും രോഗമുള്ളവരും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരും മാസ്‌ക് ധരിക്കണമെന്നും നി‍ർദേശമുണ്ട്.കേരളത്തിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ് കേസുകൾ ഉള്ളത്. 1336 ആക്റ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 4 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ വരെയുള്ള കണക്കുകളാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളിപ്പുറത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി  (4 hours ago)

പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു  (5 hours ago)

ഇറ്റലിയിലെ മൗണ്ട് എറ്റ്‌ന അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു  (5 hours ago)

പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (5 hours ago)

കൊല്ലത്ത് നാലരവയസ്സുകാരി ഓടയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ചു  (6 hours ago)

നീറ്റ് പി ജി പരീക്ഷ രണ്ട് ഷിഫ്റ്റ് വേണ്ടെന്ന് സുപ്രീംകോടതി  (7 hours ago)

നവകേരള സദസ്സിന്റെ പേരില്‍ കരാറുകാരില്‍ നിന്നും പണം ആവശ്യപ്പെട്ടതിന്റെ തെളിവുകളുണ്ടെന്ന് പി വി അന്‍വര്‍  (8 hours ago)

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴതുടരുകയാണ്  (8 hours ago)

കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി മോദി വിട്ടുനിന്നേക്കും  (10 hours ago)

അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (10 hours ago)

മലപ്പുറം സ്വദേശിക്കെതിരെ പോക്‌സോ കേസ്  (10 hours ago)

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി  (11 hours ago)

യെമന്‍ പൗരന്മാരായ രണ്ടുപേരെ കടലില്‍ കാണാതായി  (11 hours ago)

ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നത് മാറ്റി രക്ഷിതാക്കള്‍ എന്നാക്കി പുതിയ സര്‍ട്ടിഫിക്കറ്റ്  (11 hours ago)

ക്രൈം ത്രില്ലറിൻ്റെ ഉദ്വേഗമുണർത്തി പോലീസ് ഡേ - ട്രെയിലർ പുറത്തുവിട്ടു  (12 hours ago)

Malayali Vartha Recommends