പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ല; വിമാനത്താവളത്തിൽ വെച്ച് യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് വിമാനത്താവള ജീവനക്കാർ

വിമാനത്താവളത്തിൽ വെച്ച് യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് വിമാനത്താവള ജീവനക്കാർ. ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലെന്ന കാരണത്താലാണ് ഇത്തരത്തിൽ യുവതിയോട് ജീവനക്കാർ മേക്കപ്പ് മാറ്റാൻ ആവശ്യപ്പെട്ടത്.
മേക്കപ്പ് കാരണം ഇമിഗ്രേഷന്‍ കൗണ്ടറിലെ ഫേഷ്യല്‍ റെക്കഗിനിഷന്‍ സ്‌കാനറിന് യുവതിയെ തിരിച്ചറിയാന്‍ സാധിച്ചില്ല . പാസ്പോർട്ടിലെ ഫോട്ടോയുമായി യാതൊരു സാമ്യവുമില്ല. അതുകൊണ്ട് പാസ്പോർട്ടിലെ ഫോട്ടോക്ക് സമാന രൂപമാകുന്നത് വരെ മേക്കപ്പ് തുടച്ച് കളയാനും വിമാനത്താവളത്തിലെ ജീവനക്കാർ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.
കഴിഞ്ഞ സെപംറ്റബറില്‍ ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തില്‍ നടന്ന ഈ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.മുഖത്തെ മേക്കപ്പ് മുഴുവന്‍ യുവതി തുടച്ചുനീക്കുന്നത് വീഡിയോ അടക്കമാണ് സംഭവവുമായി ബന്ധപ്പെട്ടു പുറത്ത് വന്നിരിക്കുന്നത് .
https://www.facebook.com/Malayalivartha