Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച അഖിലിന്റെ മൃതദേഹം രണ്ടു മാസത്തിന് ശേഷം അമ്പലവയലിലെ വീട്ടിലെത്തിച്ചു: ടീനയുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കും...

01 JUNE 2025 04:55 PM IST
മലയാളി വാര്‍ത്ത

വിവാഹ ഒരുക്കങ്ങൾക്കിടെ സൗദിയിൽ വാഹനാപകടത്തിൽ മരിച്ച അഖിലിന്റെ മൃതദേഹം രണ്ടു മാസത്തിന് ശേഷം ഇന്നലെ അമ്പലവയലിലെ വീട്ടിലെത്തിച്ചു. പ്രതിശ്രുതവധു ടീനയുടെ മൃതദേഹം പത്ത് ദിവസത്തിനുളളിൽ നടവയലിലെ വീട്ടിലെത്തിക്കുമെന്നാണ് കരുതുന്നത്. ഏപ്രിൽ രണ്ടിനാണ് സൗദിയിലെ അൽഉലയിൽ വച്ചുണ്ടായ കാറപകടത്തിൽ ഇരുവരും മരിച്ചത്. വിവാഹ ആവശ്യത്തിനുള്ള സാധനങ്ങൾ എടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം.

അഖിലിന്റെ മൃതദേഹം ഇന്നലെ കാലത്ത് 10.45നാണ് കുറ്റി കൈതയിലെ ഇളയിടത്ത് മഠത്തിലെ വീട്ടിലെത്തിച്ചത്. വിവാഹ വസ്ത്രമണിഞ്ഞ് കാണേണ്ട മകൻ ചേതനയറ്റ ശരീരമായി എംബാം ചെയ്ത പെട്ടിക്കുള്ളിൽ കിടക്കുന്നത് കണ്ട മാതാവ് ഷീജയുടെ നിലവിളി കണ്ടുനിന്നവരുടെ കണ്ണുനനയിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ സംസ്‌ക്കരിച്ചു.

അഖിൽ അലക്സിന്റെയും നടവയൽ കാരക്കുട്ടത്തിൽ ടീന ബൈജുവിന്റെയും വിവാഹം ജൂണിൽ നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചതായിരുന്നു. ഇതിനിടയിലാണ് ദാരുണാപകടവും, മരണവും. ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഫോറൻസിക് റിപ്പോർട്ട് കിട്ടാൻ വൈകി.

ഇതോടെ നിയമ തടസങ്ങൾ നേരിട്ടു. അഖിലിന്റെ മൃതദേഹം കൊണ്ടുവരാനുള്ള തടസങ്ങൾ നീങ്ങിയതോടെയാണ് അറുപത് ദിവസത്തിന് ശേഷം ഇന്നലെ മൃതദേഹം നോർക്ക ഇടപെട്ട് നാട്ടിലേയ്ക്ക് എത്തിക്കാനായത്. ടീനയുടെ മൃതദേഹം കൊണ്ടുവരുന്നതിനുള്ള നിയമ തടസങ്ങൾ നീങ്ങിയില്ല. പത്ത് ദിവസത്തിനുള്ളിൽ നാട്ടിലെക്കെത്തിക്കാൻ കഴിയുമെന്നാണ് ലഭിച്ച വിവരം.

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂർവ്വം ആചരിക്കും... ശിവഗിരിയിൽ നടക്കുന്ന മഹാ പരിനിർവ്വാണ സമ്മേളനം രാവിലെ 10 ന് മുഖ്യമന്ത്  (2 minutes ago)

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (16 minutes ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (31 minutes ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (51 minutes ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (1 hour ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (7 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (7 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (8 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (8 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (8 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (11 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (11 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (11 hours ago)

Malayali Vartha Recommends