Widgets Magazine
18
May / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവ അഭിഭാഷകയെ മര്‍ദിച്ച കേസ് : ബെയിലിന്‍ ദാസിൻ്റെ ജാമ്യ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും...


ആഞ്ഞു വീശിയ പൊടിക്കാറ്റ് ചിക്കാഗോയില്‍ ഭീതി വിതച്ചു.. 23 പേരോളം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്...പ്രാഥമിക സംവിധാനം പോലും പൊടി ചുഴലിയില്‍ നഷ്ടമായി..കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകുന്ന അവസ്ഥ..


കായക്കൊടിയിൽ ഉണ്ടായ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കൽ വിഭാഗം; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ


ഗാസയിലെ മുഴുവന്‍ പലസ്തീനികൾക്കും മുന്നറിയിപ്പ്; ഒഴിഞ്ഞ് പോയില്ലെങ്കിൽ കനത്ത ബോംബിങ്...


അപ്രതീക്ഷിതമായ കടന്നു വരുന്ന മരണങ്ങൾ..വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു..ഞെട്ടലോടെ ഒരു ഗ്രാമം..

ഗവേഷണ മേഖലക്കായി സംസ്ഥാനം നിരവധി പദ്ധതികൾ ആരംഭിച്ചു; സുസ്ഥിര വളർച്ചക്കും സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനത്തിനും ശാസ്ത്രാവബോധവും സാങ്കേതിക അറിവുകളും വ്യാപകമാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

18 MAY 2025 04:21 PM IST
മലയാളി വാര്‍ത്ത

സുസ്ഥിര വളർച്ചക്കും സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനത്തിനും ശാസ്ത്രാവബോധവും സാങ്കേതിക അറിവുകളും വ്യാപകമാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .  വർഷങ്ങൾക്കപ്പുറം നവോത്ഥാന നായകന്മാരുടെ നേതൃത്വത്തിലും തുടർന്നും ഇല്ലാതാക്കിയ അന്ധവിശ്വാസങ്ങൾ തിരികെ വരുന്ന, വ്യാപകമാകുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഗവേഷണ പിന്തുണയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പല ദേശീയ ഗ്രാൻഡുകളും ഇല്ലാതാകുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.

ഗവേഷണ മേഖലക്കായി സംസ്ഥാനം കൈരളി ഗവേഷണ പുരസ്‌കാരം, നവകേരള സൃഷ്ടിക്കനുയോജ്യമായ മുഖ്യമന്ത്രിയുടെ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, ഉന്നത വിദ്യാഭ്യാസ മേഖലയിൽ 30 മികവിന്റെ  കേന്ദ്രങ്ങൾ, സർവകലാശാലകൾ കേന്ദ്രീകരിച്ച് ട്രാൻസ്ലേഷണൽ ലാബുകൾ എന്നിവ ആരംഭിച്ചു. ഡിജിറ്റൽ സയൻസ് പാർക്കുകളും എഐ  ഹബ്ബുകളും ഉൾപ്പെടെയുള്ള പുതിയ സംരംഭങ്ങളിലൂടെ ശാസ്ത്ര മനോഭാവം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി കേരളം മുന്നോട്ട് പോവുകയാണ്.

മൂന്ന് ഡിജിറ്റൽ സയൻസ്  പാർക്കുകൾക്കായി സംസ്ഥാനം 600 കോടി രൂപയാണ് ചെലവഴിക്കുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യജീവിതത്തിൽ നിന്ന് വേറിട്ട് നിൽക്കുന്നതല്ല. ഗവേഷണ കണ്ടെത്തലുകൾ അടക്കം സാമൂഹിക പുരോഗതിക്ക് ഉപയോഗിക്കാൻ കഴിയുന്ന വിജ്ഞാന അധിഷ്ഠിത സമൂഹമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുദിനം മാറുന്ന വൈജ്ഞാനിക ശ്യംഖലയെ നമ്മുടെ നാടിന്റെ വികസനവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരുടെയടക്കം നിർലോഭമായ പിൻതുണ സംസ്ഥാനത്തിനുണ്ടാകണം. ഈ സാഹചര്യത്തിലാണ് പ്രൊഫഷലുകളുമായുള്ള സംവാദ പരിപാടി സംഘടിപ്പിക്കുന്നത്. നൂതന സാങ്കേതിക വിദ്യകളെ പ്രോൽസാഹിപ്പിക്കുന്നതിന് വിദ്യാർഥികൾക്കായി യംഗ് ഇന്നവേറ്റേഴ്‌സ് ചലഞ്ച് ഉൾപ്പെടെ നിരവധി പരിപാടികൾ നടപ്പിലാക്കുന്നു.

തിരുവനന്തപുരത്തെ എ ഐ ഹബ്ബാക്കുന്നതിന് ടെക്‌നോപാർക്ക്, ഐ സി ടി അക്കാദമി, സ്റ്റാർട്ടപ്പ് മിഷൻ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. 2016-ൽ കേരളത്തിലെ ഐ ടി പാർക്കുകളിലെ കമ്പനികളുടെ എണ്ണം 702 ആയിരുന്നത് നിലവിൽ 1256 ആയതോടെ സംസ്ഥാനത്തെ തൊഴിലവസരങ്ങൾ വർദ്ധിച്ചു. വ്യവസായ സാങ്കേതിക വളർച്ചക്കൊപ്പം കാർബൺ ന്യൂട്രൽ കേരളം എന്ന ലക്ഷ്യത്തിനുള്ള പ്രവർത്തനങ്ങളും തുടർന്നു വരുന്നു. ലോകത്തിന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് നൂതനത്വവും സാങ്കേതികത്തികവുമാർന്ന ഒരു സമൂഹമായി നവകേരളമായി രൂപപ്പെടുത്താൻ സംവാദ പരിപാടിക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്റ്റൂളില്‍നിന്ന് തെന്നിവീണ് യുവാവിന് ദാരുണാന്ത്യം  (50 minutes ago)

22കാരിയായ അമ്മ അറസ്റ്റില്‍  (1 hour ago)

നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍  (1 hour ago)

നിയന്ത്രിക്കാന്‍ ആരുമില്ലാതെ യാത്രാവിമാനം പറന്നത് 10 മിനിറ്റ്  (1 hour ago)

കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച 19കാരിയുടെ സഹോദരിയാണ് 15കാരി  (2 hours ago)

കോഴിക്കോട് ടെക്‌സ്‌റ്റൈല്‍സില്‍ വന്‍ തീപിടിത്തം  (2 hours ago)

തരൂര്‍ പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്  (2 hours ago)

അനൂസിനെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നു പൊലീസ്  (3 hours ago)

മേയ് 20വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യത  (4 hours ago)

ഗവേഷണ മേഖലക്കായി സംസ്ഥാനം നിരവധി പദ്ധതികൾ ആരംഭിച്ചു; സുസ്ഥിര വളർച്ചക്കും സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനത്തിനും ശാസ്ത്രാവബോധവും സാങ്കേതിക അറിവുകളും വ്യാപകമാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

മീസല്‍സ് റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യം; വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് ആരോഗ്യ വകുപ്പ് രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍  (4 hours ago)

ഹൈദരാബാദ് ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; അപകടത്തിൽ 17 പേർ മരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം; ഇന്തോനേഷ്യയിൽ ഭൂകമ്പം  (4 hours ago)

മാര്‍പാപ്പയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങ് പുരോഗമിക്കുകയാണ്  (4 hours ago)

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കണ്ടതിന് യെമൻ സ്വദേശിക്ക് കോടതി പിരിയുന്നത് വരെ തടവ്  (5 hours ago)

Malayali Vartha Recommends