യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. അനൂസ് റോഷനെ തട്ടിക്കൊണ്ടുപോയ കാര്‍ വീട്ടിലെത്തുന്നതിനു തൊട്ടുമുന്‍പ് അവിടെയെത്തിയ ബൈക്കിന്റെ ഉടമയെയും ബൈക്കിലെത്തിയ രണ്ടുപേരെയും ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്.
അതിനിടെ അനൂസിനെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നു പൊലീസ് കണ്ടെത്തി. അനൂസിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ശനിയാഴ്ചയാണ് അനൂസിനെ കാറില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അനൂസിന്റെ വിദേശത്തുള്ള സഹോദരന്‍ അജ്മലുമായുള്ള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നില്‍ എന്നാണു സൂചന.
https://www.facebook.com/Malayalivartha