ഹൈദരാബാദ് ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ വൻ തീപിടിത്തം; അപകടത്തിൽ 17 പേർ മരിച്ചു; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹൈദരാബാദ് ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ 17 പേർ മരിച്ചു. ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീ പിടിത്തമുണ്ടായത്. . ഇന്ന് രാവിലെ ഉണ്ടായ തീപിടിത്തത്തിന്റെ കാരണം എന്താണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല . തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ ഹൗസിലെ കെട്ടിടത്തിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 17 പേർ മരിച്ചതായി അഗ്നിശമന സേനാ വൃത്തങ്ങൾ അറിയിച്ചുവെന്നു പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു .
പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് 2 ലക്ഷം രൂപയുംഅപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപയും സഹായധനം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.തെലങ്കാനയിലെ ഹൈദരാബാദിൽ ഉണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായി ദുഃഖിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ ഉടൻ സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി കുറിച്ചു .
പ്രാഥമിക നിഗമനം അനുസരിച്ച് ഷോർട്ട് സർക്യൂട്ട് ആയിരിക്കാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് മനസിലാക്കാൻ സാധിക്കുന്നത് . രാവിലെ 6.30 ഓടെയായിരുന്നു തീപിടുത്തം ഉണ്ടായത് എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത് . അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് എത്തി. അപ്പോൾ തന്നെ തീ ആളിപ്പടരുകയും ചെയ്തു. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അഞ്ച് പേരെ ഗുരുതര പരുക്കുകളോടെ രക്ഷപ്പെടുത്തി . ജ്വല്ലറികൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നായിരുന്നു തീ പടർന്നത്.
പിന്നാലെ മുകളിലെ മൂന്ന് നിലകളിലേക്കും തീ വ്യാപിച്ചു . മരിച്ചവരിൽ കൂടുതൽ പേരും മുകളിലത്തെ നിലയിലെ മുറികളിൽ താമസിച്ചിരുന്നവരാണ് . തീപിടുത്തത്തെ തുടർന്ന് എയർ കണ്ടീഷണറിന്റെ കംപ്രസറുകൾ പൊട്ടിത്തെറിച്ചു .ഇതും അപകടത്തിന്റെ വ്യാപ്തി വർധിക്കുവാൻ കാരണമായി. കെട്ടിടത്തിലേക്കു വഴിയില്ലാതിരുന്നത് കാരണം തീ അണയ്ക്കൽ വൈകുന്ന സാഹചര്യമുണ്ടായി.
https://www.facebook.com/Malayalivartha