Widgets Magazine
19
May / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവ അഭിഭാഷകയെ മര്‍ദിച്ച കേസ് : ബെയിലിന്‍ ദാസിൻ്റെ ജാമ്യ ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കും...


ആഞ്ഞു വീശിയ പൊടിക്കാറ്റ് ചിക്കാഗോയില്‍ ഭീതി വിതച്ചു.. 23 പേരോളം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്...പ്രാഥമിക സംവിധാനം പോലും പൊടി ചുഴലിയില്‍ നഷ്ടമായി..കാഴ്ച പൂര്‍ണ്ണമായും നഷ്ടമാകുന്ന അവസ്ഥ..


കായക്കൊടിയിൽ ഉണ്ടായ ഭൂചലനം സ്ഥിരീകരിച്ചിട്ടില്ലെന്ന് ജിയോളജിക്കൽ വിഭാഗം; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ


ഗാസയിലെ മുഴുവന്‍ പലസ്തീനികൾക്കും മുന്നറിയിപ്പ്; ഒഴിഞ്ഞ് പോയില്ലെങ്കിൽ കനത്ത ബോംബിങ്...


അപ്രതീക്ഷിതമായ കടന്നു വരുന്ന മരണങ്ങൾ..വധുവിന് താലി ചാർത്തി 15-ാം മിനിട്ടിൽ വരൻ കുഴഞ്ഞു വീണു മരിച്ചു..ഞെട്ടലോടെ ഒരു ഗ്രാമം..

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കൊന്ന് പുഴയില്‍ തള്ളി

18 MAY 2025 10:03 PM IST
മലയാളി വാര്‍ത്ത

17കാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം കൊന്ന് പുഴയില്‍ തള്ളിയ കേസിലെ പ്രതി 15 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. പെണ്‍കുട്ടിയെ കാണാതായ നാള്‍ തൊട്ട് ആരോപണ വിധേയനായിരുന്ന പാണത്തൂര്‍ ബാപ്പുങ്കയത്തെ ബിജു പൗലോസ് (52) എന്ന മോട്ടിവേറ്ററാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസ്. പെണ്‍കുട്ടിയുടെ മൃതദേഹം ചന്ദ്രഗിരിപ്പുഴയുടെ ഭാഗമായ പാണത്തൂര്‍ പവിത്രം കയത്തില്‍ ചവിട്ടിത്താഴ്ത്തിയെന്നാണ് പ്രതി നല്‍കിയിട്ടുള്ള മൊഴി. ഇവിടെനിന്നു മൃതദേഹം ഒഴുകി 40 കിലോമീറ്ററിലധികം ദൂരെ കാസര്‍കോട് കടപ്പുറത്തിനു സമീപം എല്ലിന്‍ കഷണമായി അടിഞ്ഞെന്നാണ് നിഗമനം. ഇത് വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കാസര്‍കോട് പൊലീസിന് കടപ്പുറത്തുനിന്നു കിട്ടിയ എല്ലിന്‍ കഷണവും കൊലുസും കാണാതായ പെണ്‍കുട്ടിയുടേതാണെന്ന് തെളിഞ്ഞതോടെയാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ബിജു പൗലോസ് കുറ്റം സമ്മതിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതടക്കമുള്ള പോക്‌സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2010 ജൂണ്‍ ആറിനാണ് കാഞ്ഞങ്ങാട് നഗരത്തില്‍ ടീച്ചേഴ്സ് ട്രെയിനിംഗ് പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെ കാണാതായത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപത്തെ ചാരിത്താസ് ഹോസ്റ്റലില്‍ താമസിച്ചാണ് പെണ്‍കുട്ടി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്സിന് പോയിരുന്നത്.

ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ അച്ഛന്‍ 2011 ജനുവരി 19 ന് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് 2021 ല്‍ കുടുംബം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാറിനായിരുന്നു ചുമതല.

പെണ്‍കുട്ടിയെ കൊലപ്പെടുത്തി പുഴയില്‍ തള്ളിയെന്ന് പ്രതിസ്ഥാനത്തുള്ള ബിജു പൗലോസ് നല്‍കിയ മൊഴി മാത്രമാണ് പൊലീസിന്റെ പക്കല്‍ തെളിവായി ഉണ്ടായിരുന്നത്. ഇത് വ്യക്തമാക്കുന്ന തെളിവുകളോ സാക്ഷികളോ ഉണ്ടായിരുന്നില്ല. അതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നാണ് അന്വേഷകസംഘം ആദ്യഘട്ടത്തില്‍ കോടതിയെ അറിയിച്ചിരുന്നത്.

അന്വേഷണം തൃപ്തികരമെല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് 2024 ഡിസംബറില്‍ കുടുംബം വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കാഞ്ഞങ്ങാട് മടിയനിലെ ഗോവിന്ദന്‍ എന്നയാളുടെ ഹോം ഹോസ്റ്റലില്‍ താമസിപ്പിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ സഹോദരന്‍ എന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയിരുന്നത്.പ്രതിയുടെ മാതാവും ഒപ്പം താമസിച്ചിരുന്നു. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ പ്രതി അത് മറച്ചുവച്ചാണ് പെണ്‍കുട്ടിയുമായി അടുപ്പം പുലര്‍ത്തിയത്.ഇക്കാര്യം പെണ്‍കുട്ടി അറിഞ്ഞതോടെ പ്രശ്‌നമായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടുംഭീകരനായ സെയ്ഫുള്ള ഖാലിദ് പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു  (2 hours ago)

ഗവര്‍ണറുടെ അധികാരം കൈയേറിയ കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ഒന്നിക്കണമെന്ന് എം.കെ. സ്റ്റാലിന്‍  (2 hours ago)

പരിപാടിക്കിടെ സംഘാടകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി  (2 hours ago)

ടെക്‌സ്‌റ്റൈല്‍സ് ഗോഡൌണ്‍ പൂര്‍ണമായും കത്തി  (3 hours ago)

പ്രതി 15 വര്‍ഷത്തിനു ശേഷം ക്രൈംബ്രാഞ്ച് പിടിയില്‍  (3 hours ago)

സ്റ്റൂളില്‍നിന്ന് തെന്നിവീണ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

22കാരിയായ അമ്മ അറസ്റ്റില്‍  (6 hours ago)

നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍  (6 hours ago)

നിയന്ത്രിക്കാന്‍ ആരുമില്ലാതെ യാത്രാവിമാനം പറന്നത് 10 മിനിറ്റ്  (6 hours ago)

കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച 19കാരിയുടെ സഹോദരിയാണ് 15കാരി  (7 hours ago)

കോഴിക്കോട് ടെക്‌സ്‌റ്റൈല്‍സില്‍ വന്‍ തീപിടിത്തം  (7 hours ago)

തരൂര്‍ പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാര്‍ട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്  (7 hours ago)

അനൂസിനെ തട്ടിക്കൊണ്ടു പോയ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്നു പൊലീസ്  (8 hours ago)

മേയ് 20വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാദ്ധ്യത  (9 hours ago)

ഗവേഷണ മേഖലക്കായി സംസ്ഥാനം നിരവധി പദ്ധതികൾ ആരംഭിച്ചു; സുസ്ഥിര വളർച്ചക്കും സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനത്തിനും ശാസ്ത്രാവബോധവും സാങ്കേതിക അറിവുകളും വ്യാപകമാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (9 hours ago)

Malayali Vartha Recommends