കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള അഗ്നിശമന സേനയുടെ ശ്രമം തുടരുന്നു

പുതിയ ബസ് സ്റ്റാന്റിലെ ഷോപ്പിംഗ് കോംപ്ലക്സിലെ ടെക്സ്റ്റൈല്‍സ് ഗോഡൌണ്‍ പൂര്‍ണമായും കത്തി നശിച്ചു. കൂടുതല്‍ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള അഗ്നിശമന സേനയുടെ ശ്രമം ഇതുവരെ വിജയം കണ്ടില്ല. അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് കെട്ടിടത്തിന് ഉള്ളിലേക്ക് കടക്കാന്‍ സാധിച്ചിട്ടില്ല. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കടകളുടെ ചില്ലുകള്‍ തകര്‍ത്ത് ഉള്ളിലേക്ക് വെള്ളം അടിക്കുന്നത് തുടരുകയാണ്. തീ പടര്‍ന്ന ഉടനെ തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചതിനാള് ആളപായമില്ലെന്നത് ആശ്വാസകരമാണ്.
ആദ്യം തീപിടിച്ച മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കൂടുതല്‍ കടകളിലേക്ക് തീ പടര്‍ന്നുവെന്നാണ് ദൃക്സാക്ഷികള്‍ വിശദീകരിക്കുന്നത്. സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ എല്ലാം നേരത്തെ മാറ്റിയിരുന്നു. സമീപ ജില്ലകളില്‍ നിന്നും ഫയര്‍ ഫോഴ്സിനെ എത്തിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകളും കോഴിക്കോട്ടേക്ക് എത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























