തിരുവനന്തപുരം നെടുമങ്ങാട് മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി... മകനെ കസ്റ്റഡിയിലെടുത്ത് പോലീസ്

നെടുമങ്ങാട് മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊന്നു. തേക്കട സ്വദേശി ഓമനയാണ് (85) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഓമനയുടെ മകന്‍ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. വട്ടപ്പാറയിലെ വീട്ടിലാണ് ഓമന താമസിക്കുന്നത്.
ഓമനയുടെ ശരീരത്തിലെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. മദ്യലഹരിയില്‍ ഓമനയുമായി മണികണ്ഠന്‍ വഴക്കുണ്ടാക്കിയതായാണ് കരുതുന്നത്. വഴക്കിനിടയില്‍ പ്രകോപിതനായ മണികണ്ഠന്‍ ഓമനയെ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് ഓമനയെ ഗുരുതരാവസ്ഥയിലായിരുന്നു ഓമന. മണികണ്ഠന്‍ മദ്യപിച്ചെത്തുന്നതിനെത്തുടര്‍ന്ന് വീട്ടില്‍ സ്ഥിരം പ്രശ്‌നങ്ങളുണ്ടാകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഓമനയുടെ ഏക മകനാണ് മണികണ്ഠന്‍.
"
https://www.facebook.com/Malayalivartha