വിവാഹ ചടങ്ങില്‍ പങ്കെടുത്തശേഷം ഭാര്യയെ ജോലി സ്ഥലത്ത് വിട്ടിട്ട് മക്കളും താനും തിരികെ വരുമെന്നു പറഞ്ഞ് പോയ യാത്ര അന്ത്യയാത്രയായി...

സങ്കടം അടക്കാനാവാതെ ബന്ധുക്കള്‍... സന്തോഷത്തോടെ വീട്ടില്‍ നിന്നും യാത്ര പറഞ്ഞിറങ്ങിയ നിക്‌സനും കുടുംബവും മാശിവയലില്‍ നിന്ന് തമിഴ്‌നാട് കാങ്കയത്തേക്കാണ് പോയത്. ഭാര്യയെ ജോലി സ്ഥലത്ത് വിട്ടിട്ട് മക്കളും താനും തിരികെ വരുമെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കുശേഷം വാഹനം അപകടത്തില്‍ പെട്ടെന്നും ഒരാളൊഴികെ ബാക്കി മൂന്നു പേരും മരിച്ചെന്ന ദുരന്ത വാര്‍ത്തയാണ് ബന്ധുക്കള്‍ കേട്ടത്.
നിക്‌സണ്‍ ഗൂഡാര്‍വിളയില്‍ റേഷന്‍കട നടത്തുകയായിരുന്നു. കേരള വിഷന്‍ കേബിള്‍ ടിവി ഓപ്പറേറ്ററായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.
സാധാരണയായി ഒഴിവ് ദിവസങ്ങളിലാണ് ജാനകിയും മക്കളും ഗൂഡാര്‍വിളയിലേക്ക് വരുന്നത്. വിവാഹത്തില്‍ പങ്കെടുത്തതിനുശേഷം ബുധനാഴ്ച പുലര്‍ച്ചെ 5.10-നാണ് ഭാര്യയെ കാങ്കയത്തെ ജോലിസ്ഥലത്ത് കൊണ്ടുവിടാനായി മക്കള്‍ക്കൊപ്പം കാറില്‍ നിക്‌സണ്‍ പോയത്. ഭാര്യയെ കൊണ്ടുവിട്ടശേഷം മക്കളുമൊത്ത് തിരികെ ഗൂഡാര്‍വിളയിലെ വീട്ടില്‍ വരുമെന്നും നിക്‌സണ്‍ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ടായിരുന്നു.
കാങ്കയത്തെ താമസസ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെവച്ചാണ് അപകടമുണ്ടായത്. ഭാര്യ ജാനകി ജോലിചെയ്ത ആശുപത്രിയില്‍തന്നെ മൂന്നു പേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ഗുഡാര്‍വിളയില്‍ എത്തിച്ചു. ബുധനാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടക്കും.
കാങ്കയത്തിനടുത്ത് കാര്‍ നിയന്ത്രണംവിട്ട് വഴിയരികിലെ മരത്തിലിടിച്ചാണ് മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റ് സൈലന്റ് വാലി രണ്ടാംഡിവിഷനിലെ സി. രാജ (നിക്സണ്‍-41), ഭാര്യ ജാനകി (40), മകള്‍ ഹൈമ നേത്ര (15) എന്നിവര്‍ മരിച്ചത്. മറ്റൊരു മകള്‍ മൗന ഷെറിനെ (11) പരിക്കുകളോടെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 8.35-ന് നത്തക്കടയൂരിലെ സുന്ദരപുരിയിലായിരുന്നു അപകടം.
റേഷന്‍കടവ്യാപാരിയും കേബിള്‍ ടിവി ഓപ്പറേറ്ററുമാണ് രാജ. ഈറോഡ് ജില്ലയിലെ അരസല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സാണ് ജാനകി. ഏതാനും ദിവസത്തെ അവധിക്കുശേഷം മൂന്നാറില്‍നിന്ന് ഇവര്‍ അരസല്ലൂരിലേക്കു പോകുകയായിരുന്നു. രാജയാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണംവിട്ട കാര്‍ റോഡിന്റെ എതിര്‍വശത്തുള്ള പുളിമരത്തില്‍ ഇടിച്ച് തകരുകയായിരുന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. കേസെടുത്ത് കാങ്കയം പോലീസ് .
"
https://www.facebook.com/Malayalivartha