ചിതറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി... സുഹൃത്തിനും കുത്തേറ്റു

ആക്രമിച്ചത് അഞ്ചംഗ സംഘം.... ചിതറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സുജിന്‍ (29) ആണ് കൊല്ലപ്പെട്ടത്. തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപമാണ് സംഭവം നടന്നത്. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും കുത്തേറ്റു. അനന്തുവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഇന്നലെ രാത്രി 11 മണിയോടെയാണ് അഞ്ചംഗസംഘം ഇവരെ ആക്രമിച്ചത്. വയറിന് കുത്തേറ്റ സുജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചനകളുള്ളത്. മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് അറിവ്.
https://www.facebook.com/Malayalivartha