Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

എന്തൊരു ലോകം... അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ 3 വയസുകാരി പീഡനത്തിനിരയായെന്ന്; പിതാവിന്റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയില്‍, പൊലീസ് അന്വേഷണം

22 MAY 2025 09:01 AM IST
മലയാളി വാര്‍ത്ത

More Stories...

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....

മൂന്നു വയസുകാരിയെ അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തില്‍ ട്വിസ്റ്റ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി സംശയിച്ചതിനെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയില്‍. എറണാകുളം പുത്തന്‍കുരിശ് പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

കൊലപാതകത്തിന് അമ്മക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്റെ വീട് ഉള്‍പ്പെടുന്ന പുത്തന്‍ കുരിശില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ആലോചിക്കുന്നത്. കുട്ടിയുടെ ശരീരത്തിലെ ചില പാടുകള്‍ കണ്ടെത്തിയടക്കമുള്ള കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ പൊലീസിന് നല്‍കിയ വിവരം. ഇതുസംബന്ധിച്ച് പുത്തന്‍കുരിശ് പൊലീസ് അന്വേഷണം നടത്തും. ചോദ്യ ചെയ്യലിലടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായശേഷമായിരിക്കും കേസെടുക്കുക. ഉടന്‍ തന്നെ പുത്തന്‍കുരിശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം.

മൂന്നര വയസ്സുകാരിയെ മൂഴിക്കുളം പാലത്തില്‍നിന്നു ചാലക്കുടി പുഴയിലെറിഞ്ഞു കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനം നടന്നതായി സംശയിച്ചതിനെ കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാവിലെ മുതല്‍ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തിരുന്നു. പുത്തന്‍കുരിശ് പൊലീസ് ഇതുമായി ബന്ധപ്പെട്ടു പോക്‌സോ കേസ് എടുത്തു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ശാരീരിക പീഡനം സംബന്ധിച്ച സൂചനകള്‍ പൊലീസിനു നല്‍കിയതിനെത്തുടര്‍ന്നാണു നടപടി.

കഴിഞ്ഞ ദിവസം അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ഭര്‍തൃവീട്ടില്‍ ശാരീരിക, മാനസിക പീഡനം നേരിടേണ്ടി വന്നതായി മൊഴി നല്‍കിയിരുന്നു. റിമാന്‍ഡിലുള്ള അമ്മയെ വിശദമായ ചോദ്യം ചെയ്യലിനു പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ചെങ്ങമനാട് പൊലീസ് ഇതിനായി വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. കുഞ്ഞും സഹോദരനും താമസിച്ചിരുന്നത് അച്ഛന്റെ വീട്ടിലാണ്. കുട്ടിയെ മൂഴിക്കുളം പാലത്തില്‍ നിന്നു താഴേക്ക് എറിഞ്ഞതായി അമ്മ സമ്മതിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളെല്ലാം പൊലീസ് പരിശോധിക്കുകയാണ്. ഭര്‍തൃഗൃഹത്തില്‍ നിന്നിറങ്ങിയ ശേഷം അങ്കണവാടിയിലെത്തി കുട്ടിയെ വിളിച്ചു അമ്മ മൂഴിക്കുളത്ത് എത്തുന്നതു വരെയുള്ള ഒട്ടേറെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

തിങ്കളാഴ്ച മറ്റക്കുഴി അങ്കണവാടിയിലെത്തി കുഞ്ഞിനെയും കൂടെക്കൂട്ടിയാണു അമ്മ സ്വന്തം വീട്ടിലേക്കു പോയത്. കുട്ടിയുടെ പിതാവ് ഈ വിവരം അമ്മയുടെ വീട്ടില്‍ വിളിച്ച് അറിയിച്ചിരുന്നു. അമ്മ വീട്ടിലെത്തിയപ്പോള്‍ കുട്ടി കൂടെയുണ്ടായിരുന്നില്ല. കുട്ടിയെ ബസില്‍വച്ചു കാണാതായെന്നു പറഞ്ഞതോടെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മൊഴിയെടുത്തപ്പോള്‍ അമ്മയുടെ പരസ്പര വിരുദ്ധമായ സംസാരത്തില്‍ പൊലീസിനു സംശയം തോന്നി. രാത്രി എട്ടോടെ സ്റ്റേഷനില്‍ വിളിച്ചു വിശദമായി ചോദ്യം ചെയ്തപ്പോഴാണു കുട്ടിയെ മൂഴിക്കുളം പാലത്തില്‍ നിന്നു ചാലക്കുടി പുഴയിലേക്ക് എറിഞ്ഞതായി കുറ്റസമ്മതം നടത്തിയത്.

ആലുവ ഡിവൈഎസ്പി ടി.ആര്‍.രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസും അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു തിങ്കളാഴ്ച രാത്രി ചാലക്കുടിപ്പുഴയില്‍ തിരച്ചില്‍ നടത്തി. 12.30 മുതല്‍ സ്‌കൂബ ടീം അംഗങ്ങളുടെ നേതൃത്വത്തില്‍ പുഴയുടെ അടിത്തട്ടില്‍ തിരച്ചില്‍ നടത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 2.20ന് 36 അടി താഴ്ചയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ മൃതദേഹം ആംബുലന്‍സില്‍ സംഭവ സ്ഥലത്തില്‍ നിന്ന് കൊണ്ടുപോയി.

തിരുവാങ്കുളത്ത് കാണാതായ മൂന്നുവയസുകാരിക്കായി കനത്ത മഴയെയും ഇരുട്ടും അവഗണിച്ചും തിരച്ചില്‍ തുടര്‍ന്നിരുന്നു. മൂന്ന് വയസുകാരിയേയാണ് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നതടക്കമുള്ള പരസ്പര വിരുദ്ധമായ മൊഴികളാണ് അമ്മ തുടക്കത്തില്‍ നല്‍കിയിരുന്നത്. അമ്മയ്ക്ക് മാനസിക വെല്ലുവിളികളുണ്ടെന്ന സൂചനയാണ് ബന്ധുക്കളും നല്‍കുന്നത്. മൂഴിക്കുളം പാലത്തിന് മധ്യ ഭാഗത്ത് വച്ച് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നാണ് അമ്മ പൊലീസിനോട് വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികരിച്ചത്.

ഇവര്‍ക്ക് ഈ കുട്ടിയെ കൂടാതെ ഒരു മകന്‍ കൂടിയുണ്ട്. കുടുംബത്തില്‍ പ്രശ്നമുണ്ടായിരുന്നതായി അമ്മയുടെ ബന്ധുക്കള്‍ വിശദമാക്കി. എന്നാല്‍ കുഞ്ഞിനെതിരായ ക്രൂരത ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. മരത്തടിയില്‍ തട്ടി നില്‍ക്കുന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹമുണ്ടായിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് അമ്മയുള്ളത്.

 അതേസമയം കുട്ടിയുടെ മരണം എല്ലാവരേയും ഒരുപോലെ വേദനിപ്പിച്ചു. അതിനിടയിലാണ് പോസ്റ്റുമോട്ടത്തില്‍ പീഡനത്തിന്റെ സൂചനകള്‍ കണ്ടത്. ഇതോടെ അതിലേറെ ഞെട്ടലിലായി കേരളം.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി  (10 minutes ago)

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (1 hour ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (1 hour ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (1 hour ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (1 hour ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (1 hour ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (1 hour ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (2 hours ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (2 hours ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (3 hours ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....  (3 hours ago)

Malayali Vartha Recommends