വീണ്ടും കാട്ടാനയുടെ ആക്രമണം... വയോധിക കൊല്ലപ്പെട്ടു

ഭീതിയോടെ ജനം.... മലക്കപ്പാറ- വാല്‍പ്പാറ അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന 67 വയസുകാരിയായ മേരിയാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീടിന് സമീപമാണ് അപകടമുണ്ടായത്.
ഷോളയാര്‍ ഡാമിന്റെ ഇടതുക്കര ഭാഗത്തായിരുന്നു ഇവരുടെ താമസം. വീടിന്റെ സമീപം ശബ്ദം കേട്ട് പുറത്തിറങ്ങിയ മേരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ തുടങ്ങി.
"
https://www.facebook.com/Malayalivartha
























