ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കുടുംബ വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ടു.... ഭര്‍ത്താവ് കസ്റ്റഡിയില്‍

ശാരീരിക അവശതകളില്‍ മനംനൊന്ത.... കിടപ്പുരോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കുടുംബ വാട്സാപ്പ് ഗ്രൂപ്പില്‍ സന്ദേശമിട്ടു. പട്ടിത്തറ അരീക്കാട് കൊങ്ങശ്ശേരി വളപ്പില്‍ ഉഷാനന്ദിനി (57)യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ കട്ടിലിലാണ് ഉഷാനന്ദിനിയുടെ മൃതദേഹം കിടന്നിരുന്നത്.
വിവരമറിഞ്ഞെത്തിയ തൃത്താല പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ് മുരളീധരനെ (62) കസ്റ്റഡിയിലെടുത്തു.ഇന്നലെ രാവിലെ 9.30-ഓടെയായിരുന്നു സംഭവം.
ശാരീരിക അവശതകളെത്തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ഉഷാനന്ദിനി വീട്ടില്‍ കിടപ്പിലായിരുന്നു. ബുധനാഴ്ച രാവിലെ കൊല നടത്തിയതായി മുരളീധരന്റെ ശബ്ദസന്ദേശം കുടുംബ വാട്സാപ്പ് ഗ്രൂപ്പില്‍ വന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. കിടപ്പിലായിരുന്ന ഉഷ നന്ദിനിയുടെ ശാരീരിക അവശതകളില്‍ മനംനൊന്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്.
''ഉഷ മരിച്ചു. ഉഷയെ ഞാന്‍ കൊന്നു. അതിന് എന്തു ശിക്ഷവന്നാലും ഞാന്‍ അനുഭവിക്കാന്‍ തയ്യാര്‍''- എന്നായിരുന്നു ശബ്ദസന്ദേശം. തുടര്‍ന്ന്, ബന്ധുക്കള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയാണ് മുരളീധരന്. മകന്: മനീഷ്.
താനാണ് ഉഷനന്ദിനിയെ കൊലപ്പെടുത്തിയതെന്ന് മുരളീധരന് പോലീസിന് മൊഴിനല്‍കി. സംഭവത്തില്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പി മനോജ്കുമാറിന്റെ നേതൃത്വത്തില്‍ തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. കൂടുതല്‍ ചോദ്യംചെയ്യലുകള്‍ക്കും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതല്‍ വ്യക്തത കൈവരൂകയുള്ളൂവെന്ന് പോലീസ് .
"
https://www.facebook.com/Malayalivartha
























