കനത്ത മഴയ്ക്ക് സാധ്യത... അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യത. രണ്ട് ദിവസത്തിനകം കാലവര്‍ഷം കേരളാ തീരം തൊട്ടേക്കും.ഇതിന് മുന്നോടിയായാണ് മഴ ശക്തമാകുന്നത്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ കനത്ത ജാഗ്രതാ പാലിക്കണം. ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍, കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെയുള്ള തീരങ്ങളില്‍ കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്
സംസ്ഥാനത്ത് ഇന്നു മുതല്‍ 5 ദിവസം വ്യാപകമായി മഴ ലഭിക്കും. ഇന്നും 26നും ഒറ്റപ്പെട്ട അതിശക്തമായ മഴയുണ്ടാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള, ലക്ഷദ്വീപ് തീരത്ത് 26 വരെ മത്സ്യബന്ധനം വിലക്കി. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തേണ്ടതാണ്.
"
https://www.facebook.com/Malayalivartha