ലോറിയില്‍ കടത്താന്‍ ശ്രമിച്ച 120 കിലോ കഞ്ചാവ് തൃശൂരില്‍ പിടികൂടി

തൃശൂര്‍ പാലിയേക്കരയില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 120 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു.
നാല് പേരെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി സിജോ, ആലുവ സ്വദേശികളായ ഹാരിസ്, ആഷ്ലിന്‍, പാലക്കാട് സ്വദേശി ജാബിര്‍ എന്നിവരാണ് പിടിയിലായത്. ഒഡീഷയില്‍ നിന്ന് കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha