മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു... മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് സമരത്തില്‍നിന്ന് യൂണിയനുകള്‍ പിന്‍മാറിയത്

മില്‍മ ജീവനക്കാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് സമരത്തില്‍നിന്ന് യൂണിയനുകള്‍ പിന്‍മാറിയത്. മന്ത്രിമാരായ വി. ശിവന്‍കുട്ടിയും ജെ. ചിഞ്ചുറാണിയും 24-ന് സമരക്കാരുമായി ചര്‍ച്ച നടത്തും.
വെള്ളിയാഴ്ച ചര്‍ച്ച നിശ്ചയിച്ചിരുന്നെങ്കിലും സര്‍ക്കാരിന്റെ വാര്‍ഷികച്ചടങ്ങുകള്‍ നടക്കുന്നതിനാല്‍ മന്ത്രിമാരുടെ അസൗകര്യം കണക്കിലെടുത്ത് അടുത്ത ദിവസത്തേക്കു മാറ്റിവെക്കുകയായിരുന്നു. സമരം നിര്‍ത്തിവെക്കാനായി മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പിന്‍മാറാന്‍ യൂണിയനുകള്‍ തീരുമാനിച്ചത്. സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളാണ് സമരരംഗത്തുള്ളത്.
പണിമുടക്കിനെത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ പാല്‍വിതരണം തടസ്സപ്പെട്ടിരുന്നു. വിരമിച്ച എംഡി ഡോ. പി. മുരളിയെ തുടരാന്‍ അനുവദിച്ചതാണ് തൊഴിലാളി യൂണിയനുകളെ സമരത്തിനു പ്രേരിപ്പിച്ചത്.
"
https://www.facebook.com/Malayalivartha