സങ്കടമടക്കാനാവാതെ ... വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....

വാഹനാപകടത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മാനന്തവാടി അമ്പുകുത്തി സഫാ മന്‍സിലില്‍ സബാഹ് (33) ആണ് മരിച്ചത്.
മുന്‍ എം.എല്‍.എ പരേതനായ പി.പി.വി. മൂസയുടെയും പരേതയായ ജമീല കൊയ്ത്തികണ്ടിയുടെയും (വിളമ്പുകണ്ടം) മകനാണ്. ശനിയാഴ്ച രാത്രി കല്പറ്റയില് വെച്ചായിരുന്നു അപകടം നടന്നത്.
സബാഹിന്റെ സ്കൂട്ടറില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സബാഹ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കായികരംഗത്ത് സജീവമായിരുന്നു സബാഹ്.
ഗുസ്തി, ക്രിക്കറ്റ് എന്നിവയില്‍ ധാരാളം അംഗീകാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് അസ്ലം, അസ്ക്കര്‍ അലി, ആബിദ, അബ്ദുള്‍ ഖാദര്‍, സജ്ന (ഖത്തര്‍), പരേതയായ സുനീറ.
"
https://www.facebook.com/Malayalivartha
























