സ്വകാര്യ ബസിനടിയില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മെക്കാനിക് അതേ ബസ് കയറി മരിച്ചു...

ബ്രേക്ക് ശരിയാക്കുന്നതിനിടെ.... ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യ ബസിനടിയില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മെക്കാനിക് അതേ ബസ് കയറി മരിച്ചു. ഇന്നലെ രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലാണ് അപകടം സംഭവിച്ചത്. വെസ്റ്റ്ഹില്‍ പുത്തലത്ത് പി.മോഹനന് (62) എന്നയാളാണ് മരിച്ചത്.
ബ്രേക്ക് ശരിയാക്കുന്നതിനായി സ്റ്റാന്‍ഡില്‍ ബസ് ട്രാക്കിനു പുറത്തു നിര്‍ത്തിയ സമയം മോഹനന് ബസിനു കീഴില്‍ അറ്റകുറ്റപ്പണിക്കായി കയറുകയായിരുന്നു. ഈ സമയം ട്രാക്ക് ഒഴിവുള്ളതു കണ്ട് ഡ്രൈവര്‍ ബസില്‍ കയറി മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുനന്ദയാണ് മരിച്ച മോഹനന്റെ ഭാര്യ. മക്കള്‍: അനൂപ്,അനീഷ്, അശ്വതി. മരുമക്കള്‍: ആമി, വിദ്യ, ശ്രീജിത്ത്. ബസ് ഡ്രൈവര്‍ക്കെതിരെ കസബ പൊലീസ് കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha