Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

പാറ്റൂര്‍ ഗുണ്ടാ ആക്രമണം..പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ എട്ടാം പ്രതി കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ഹര്‍ജി.

26 MAY 2025 09:11 PM IST
മലയാളി വാര്‍ത്ത

More Stories...

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി

2023 ജനുവരി 8 ന് ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ എട്ടാം പ്രതി കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന് പോലീസ് ഹര്‍ജി.


തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജിന് മുമ്പാകെയാണ് പേട്ട പോലീസ് ഹര്‍ജി ഫയല്‍ ചെയ്തത്.2023 ലെ പാറ്റൂര്‍ ഗുണ്ടാ ആക്രമണത്തിന് ശേഷം വീണ്ടും കൊച്ചി മരട് കുണ്ടന്നൂര്‍ ഫ്‌ലാറ്റില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലും 2024 ഡിസംബര്‍ 13 ന് ഈഞ്ചയ്ക്കലിലെ ഡാന്‍സ് ബാറില്‍ നടന്ന ഗൂണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിലും ഡിജെ പാര്‍ട്ടി ലഹരിക്കേസിലും മറ്റും പ്രതിയായതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഈഞ്ചയ്ക്കലിലെ ഡാന്‍സ് ബാറില്‍ നടന്ന ഗൂണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കേസില്‍ ഓംപ്രകാശിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഫോര്‍ട്ട് പൊലീസാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഉന്നതങ്ങളിലെ ഇടപെടലില്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് ആരോപണം. കഴക്കൂട്ടത്തെ ഫ്ലാറ്റില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടികൂടിയത്. ഓംപ്രകാശിനൊപ്പം പതിനൊന്നുപേരും പിടിയിലായിട്ടുണ്ട്.
'ഹോട്ടലില്‍ നടത്തിയ ഡിജെ പാര്‍ട്ടി തടസ്സപ്പെടുത്തിയതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. ബാറിലെ കശപിശയുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ, കരുതി കൂട്ടിയ ഏറ്റുമുട്ടലാണ് സംഭവിച്ചതെന്നാണ്

ഓം പ്രകാശിന്റെ നേതൃത്വത്തില്‍ പാറ്റൂരില്‍ 4 യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജാമ്യം അനുവദിച്ചപ്പോള്‍ കോടതി നിഷ്‌ക്കര്‍ശിച്ച മറ്റു ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ പാറ്റൂര്‍ കേസിലെ ജാമ്യം റദ്ദാക്കി അറസ്റ്റ് വാറണ്ട് ഉത്തരവിട്ട് പ്രതിയെ ജയിലിലടയ്ക്കണമെന്നാ
ണ് ഹര്‍ജി.
ഓംപ്രകാശിനെ എഫ് ഐആറില്‍ ചേര്‍ക്കാതെ പേട്ട പോലീസ് ആദ്യ ദിനത്തില്‍ ഒത്തുകളിച്ച കേസാണിത്.
എട്ടാം പ്രതി ഓം പ്രകാശിന്റെ ജാമ്യ ഹര്‍ജി എ സി ജെ എം തള്ളിയിരുന്നു.
2023 ഡിസംബര്‍ 4 മുതല്‍ കാരാഗൃഹത്തില്‍ കഴിയുന്ന പ്രതിക്കാണ് ജാമ്യം നിരസിച്ചത്. കൊടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നീതിയുടെ താല്‍പര്യത്തിന് വേണ്ടി ജാമ്യ ഹര്‍ജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഓം പ്രകാശിന്റെ റിമാന്റ് 2024 ജനുവരി 1 വരെ ദീര്‍ഘിപ്പിച്ച് ജയിലിലേക്ക് തിരിച്ചയച്ചിരുന്നു.
ഓംപ്രകാശിനെ 2023 ഡിസംബറില്‍ 7 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് തിര്യെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് റിമാന്റ് ദീര്‍ഘിപ്പിച്ചത്. തുറന്ന കോടതിയില്‍ ഹാജരാക്കാതെ 10.25 ന് പ്രതിയെ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കിയാണ് റിമാന്റ് കാലാവധി ദീര്‍ഘിപ്പിച്ചത്.

പോലീസ് കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരിക്കാനായാണ് പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് ഹൈക്കോടതിയില്‍ നിന്നാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.


ഗോവ പനജിയില്‍ നിന്നാണ് ഓംപ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഒന്നു മുതല്‍ 5 വരെ പ്രതികളായ മുഹമ്മദ് ഇബ്രാഹിം റാവുത്തര്‍ എന്ന ഇബ്രു (27) , ബാദുഷ മകന്‍ സല്‍മാന്‍ ഷാ ,മുഹമ്മദ് ബഷീര്‍ മകന്‍ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസ്, അഴകര്‍ രാജു മകന്‍ സുബ്ബരാജ് എന്ന സുബ്ബു , നിയമ വിദ്യാര്‍ത്ഥി ഉദയകുമാര്‍ മകന്‍ അഭിലാഷ് എന്നിവരാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്നത്. പിന്നീട് ഓംപ്രകാശ്, തുടര്‍ന്ന് പ്രതികളായ ആരിഫ് , മുന്ന എന്ന ആസിഫ് ,
ജോമോന്‍ രമേശ് , ശരത്കുമാര്‍ തിരുവമ്പാടി, രഞ്ജിത് , അബിന്‍ ഷാ , ഷബിന്‍ഷാജു, വിവേക് . എം.ആര്‍ എന്നിവരടക്കം 14 പേരെ പ്രതി ചേര്‍ക്കുകയായിരുന്നു.

കൃത്യത്തിനുപയോഗിച്ച കാര്‍ ഓം പ്രകാശിന്റെ ഫ്‌ലാറ്റില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

സംഘത്തില്‍ ഓം പ്രകാശമുണ്ടായിരുന്നുവെന്ന വെട്ടേറ്റ ബില്‍ഡേഴ്‌സ് ഉടമ നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഓം പ്രകാശിനെ എട്ടാം പ്രതിയാക്കി കേസെടുത്തതെന്ന് പോലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയെങ്കിലും ഓംപ്രകാശിനെ കുറവ് ചെയ്ത് 5 പ്രതികളെ മാത്രം പ്രതിപ്പട്ടികയില്‍ ചേര്‍ത്താണ് പേട്ട പോലിസ് എഫ് ഐ ആര്‍.രജിസ്റ്റര്‍ ചെയ്തത്. പോലിസ് - ഗുണ്ടാ മാഫിയ ബന്ധം വെളിവാക്കുന്നതാണ് പോലീസ് ഒത്തു കളിയിലൂടെ വെളിവാകുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അഡീ. റിപ്പോര്‍ട്ടില്‍ പ്രതി ചേര്‍ക്കുകയായിരുന്നു

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍. 2023 ജനുവരി 8 ന് പുലര്‍ച്ചെയാണ് പാറ്റൂരില്‍ വെച്ച് നാലംഗ സംഘത്തെ ഓം പ്രകാശിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ചത്. മുട്ടട സ്വദേശി നിധിന്‍ സുഹൃത്തുക്കളായ ടിറ്റു, പ്രവീണ്‍, ആദിത്യ എന്നിവര്‍ സഞ്ചരിച്ച കാറിന് പിന്നില്‍ അക്രമികള്‍ സഞ്ചരിച്ച കാറിടിക്കുകയും പിന്നാലെ ഇവരെ ആക്രമിക്കുകയുമായിരുന്നു. രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമിസംഘം വാഹനത്തിനുള്ളില്‍ വെച്ച് തന്നെ ഇവരെ വെട്ടുകയായിരുന്നു. ഗുണ്ടാനേതാവ് ഓം പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് വെട്ടേറ്റവര്‍ പേട്ട പൊലീസിന് നല്‍കിയ മൊഴി.

ഓം പ്രകാശും നിധിനും സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായി പിരിഞ്ഞുവെന്ന് പൊലീസ് പറയുന്നു. ഓംപ്രകാശിന്റെ സുഹൃത്തായ ആരിഫിന്റെ വീട്ടില്‍ ജനുവരി 7 ന് നിധിനും സംഘവും കയറി ഭീഷണിപ്പെടുത്തി. ഇതിന് മ്യൂസിയം പൊലീസ് കേസെടുക്കുകയും പ്രതികള്‍ക്കുവേണ്ടി അന്വേഷണം നടത്തുകയും ചെയ്യുമ്പോഴാണ് നിധിനെയും സംഘത്തെയും വെട്ടിയത്.


പാറ്റൂര്‍ ഗുണ്ടാ ആക്രമണത്തില്‍ അക്രമിസംഘം സഞ്ചരിച്ച കാര്‍ ജനുവരി 12 ന് പൊലീസ് കണ്ടെത്തി. ഗുണ്ടാ നേതാവ് ഓം പ്രകാശ് താമസിക്കുന്ന ഫ്‌ലാറ്റിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. ഇതോടെ പാറ്റൂര്‍ ആക്രമണത്തില്‍ ഓംപ്രകാശിന്റെ പങ്ക് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഓം പ്രകാശിന്റെ ഡ്രൈവര്‍ ഇബ്രാഹിം റാവുത്തറുമായി തെളിവെടുത്തു. മറ്റൊരു പ്രതി സല്‍മാന്റെ അച്ഛന്റെ പേരിലുള്ളതാണ് കാര്‍.

തലസ്ഥാനത്ത് കുപ്രസിദ്ധി ആര്‍ജിച്ച ഗുണ്ടാനേതാവാണ് ഓം പ്രകാശ്. എന്നാല്‍ സമീപകാലത്ത് അക്രമസംഭവങ്ങളിലൊന്നും ഓം പ്രകാശ് സജീവമായിരുന്നില്ല. അപ്രാണി കൃഷ്ണകുമാര്‍ വധക്കേസിലെ ജയില്‍ ശിക്ഷക്ക് ശേഷം ഓം പ്രകാശ് നേരിട്ടൊരു അക്രമത്തിനിറങ്ങിയിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പാറ്റൂരില്‍ വെച്ച് ബില്‍ഡേഴ്‌സ് ഉടമ നിധിനെ ഓം പ്രകാശ് അടക്കം എട്ടുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്.

ഓം പ്രകാശും നിധിനും തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ചേരിതിരിഞ്ഞുള്ള ആക്രമണത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. നിധിന്റെ കീഴിലും ഗുണ്ടാ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. നിധിനും സുഹൃത്തുക്കളായ പ്രവീണ്‍, ടിറ്റു ശേഖര്‍, ആദിത്യ എന്നിവര്‍ ഇന്നോവ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഓം പ്രകാശിന്റെ കൂട്ടത്തിലുള്ള ആരിഫിന്റെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ് ആക്രമിച്ചത്. നിധിനെയം സംഘത്തെയും വെട്ടിയ ശേഷം അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു.

ഓംപ്രകാശിനെ എഫ് ഐആറില്‍ ചേര്‍ക്കാതെ പേട്ട പോലീസ് ഒത്തുകളിച്ചതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. പേട്ട പോലീസ് തിരുവനന്തപുരം മുന്‍ അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ഷിബു ഡാനിയേല്‍ മുമ്പാകെ സമര്‍പ്പിച്ച എഫ് ഐ ആറിലാണ് പോലീസ് കള്ളക്കളി വെളിച്ചത്ത് വന്നത്. ഓംപ്രകാശിനെ എട്ടാം പ്രതിയാക്കിയെടുത്തെന്ന് മാധ്യമങ്ങളോട് വീമ്പു പറഞ്ഞ എഫ് ഐ ആര്‍ നശിപ്പിച്ചു കളഞ്ഞ് പേട്ട സി ഐ മറ്റൊരു പുതിയ എഫ് ഐ ആര്‍ പേട്ട പോലീസ്‌ക്രൈം 17/2023 ആയി കോടതിയില്‍ ഹാജരാക്കിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (12 minutes ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (17 minutes ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (35 minutes ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (42 minutes ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (53 minutes ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (1 hour ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (1 hour ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (1 hour ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....  (2 hours ago)

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി  (2 hours ago)

Malayali Vartha Recommends