യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ കൊച്ചി മെട്രോ...

ഇനി യാത്രയ്ക്കു പുറമേ ചരക്ക് ഗതാഗതവും ... യാത്രാ സര്‍വീസുകള്‍ക്ക് പുറമേ ചരക്ക് ഗതാഗതം കൂടി ആരംഭിക്കാന്‍ കൊച്ചി മെട്രോ. വരുമാന വര്‍ധനവിനു വേണ്ടി ചെറിയ രീതിയിലുള്ള ചരക്ക് ഗതാഗതത്തിനാണ് ആദ്യഘട്ടത്തില്‍ പദ്ധതി ആവിഷ്കരിക്കുന്നത്. ഇതു സംബന്ധിച്ച് മെട്രോ അധികാരികള്‍ നീക്കം തുടങ്ങി. ലഘു ചരക്ക് ഗതാഗതം ആരംഭിച്ചാല്‍ നഗരത്തിലുള്ള ചെറുകിട ബിസിനസുകാര്‍, കച്ചവടക്കാര്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ബിസിനസുകാര്‍ക്കും കച്ചവടക്കാര്‍ക്കും നഗരത്തിലുടനീളം ഉല്പന്നങ്ങള് തടസ്സമില്ലാതെ കൊണ്ടുപോകാനായി സാധിക്കുമെന്നാണ് പ്രതീക്ഷയുള്ളത്. കൂടാതെ ചരക്ക് ഗതാഗതത്തിന് ഇപ്പോഴും പ്രധാനമായി റോഡിനെയാണ് ആശ്രയിക്കുന്നത്. വായു മലിനീകരണം കുറക്കാനും വാഹനതിരക്ക് കുറക്കാനും ഇതുവഴി സാധിക്കും.
യാത്രക്കാരെ പ്രതികൂലമായി ബാധിക്കാതെ ഇത് നടപ്പാക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതര്‍ വ്യക്തമാക്കി. ചരക്ക് ഗതാഗതം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിയമ ചട്ടക്കൂടും മാര്‍ഗ നിര്‍ദേശങ്ങളും ഉടന്‍ തയ്യാറാക്കിയേക്കും.
https://www.facebook.com/Malayalivartha
























