ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതിയായ സഹപ്രവര്ത്തകന് സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചിന്റേതാണ് നടപടി.
ഐബി ഉദ്യോഗസ്ഥയുടെ മേല്‍ പ്രതിക്ക് വ്യക്തമായ സ്വാധീനമുണ്ടായിരുന്നതായി നിരീക്ഷിച്ച് കോടതി . പ്രതി സാമ്പത്തികമായും മാനസികമായും ശാരീരികമായും പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി സംശയിക്കാനുള്ള സാഹചര്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി കോടതി. കോടതിക്ക് മുന്നിലുള്ള തെളിവുകള്‍ പ്രതിക്ക് എതിരാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടെന്നും കോടതി പറഞ്ഞു.
അതേസമയമം, ഐബി ഉദ്യോഗസ്ഥയുമായുള്ള പ്രതിയുടെ ചാറ്റുകള്‍ പൊലീസിന്റെ പക്കല്‍ നിന്ന് ചോര്‍ന്നതായി പ്രതിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചു. പൊലീസിന്റെ പക്കല്‍ നിന്ന് ചോര്‍ന്നതായി തന്നെ കരുതേണ്ടി വരുമെന്നാണ് സിംഗിള്‍ ബെഞ്ച് പ്രതികരിച്ചത്. എങ്ങനെ ചാറ്റുകള്‍ ചോര്‍ന്നു എന്നതില്‍ അന്വേഷണം നടത്താമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
"
https://www.facebook.com/Malayalivartha

























