ശക്തമായ മഴയില്‍ പൊന്നാനി താലൂക്കിന്റെ വിവിധ മേഖലകളില്‍ കടലാക്രമണം രൂക്ഷം...

ശക്തമായ മഴയില്‍ പൊന്നാനി താലൂക്കിന്റെ വിവിധ മേഖലകളില്‍ കടലാക്രമണം രൂക്ഷം. വെളിയങ്കോട് പത്തുമുറി, പാലപ്പെട്ടി അജ്മീര്‍ നഗര്‍, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് കടലാക്രമണം ശക്തമായത്. വെളിയങ്കോട്, പാലപ്പെട്ടി മേഖലകളില്‍ പത്തോളം വീടുകളിലും പൊന്നാനി ഹിളര്‍ പള്ളിക്ക് സമീപം അഞ്ച് വീടുകളിലും വെള്ളം കയറി.
പൊന്നാനി ഹിളര്‍ പള്ളിക്ക് സമീപത്തെ മുണ്ടപ്പന്റെ മജീദ്, പീക്കാക്കാന്റെ റംളാന്‍, വളപ്പില്‍ കബീര്‍, പൗറാക്കാനകത്ത് ബീവാത്തു, സ്രാങ്കിന്റെ മുസ്തഫ, ആല്യാമാക്കാനകത്ത് അബൂബക്കര്‍ എന്നിവരുടെ വീടുകള്‍ തകര്‍ച്ച ഭീഷണി നേരിടുന്നു.
വെളിയങ്കോടും പാലപ്പെട്ടിയിലും നൂറോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ഞായറാഴ്ച മുതല്‍ തീരദേശത്ത് ശക്തമായ കടലക്രമണമാണ് അനുഭവപ്പെടുന്നത്. വെളിയങ്കോട് പഞ്ചായത്തിലെ തണ്ണിത്തുറ, പത്തുമുറി മേഖലകളില്‍ കടലാക്രമണം ശക്തമായിട്ടുണ്ട്.
പാലപ്പെട്ടിയില്‍ നിരവധി കുടുംബങ്ങളാണ് ബന്ധു വീടുകളിലേക്ക് മാറിയത്. കടല്‍ ഭിത്തി തകര്‍ന്നുകിടക്കുന്ന മേഖലകളിലാണ് കടല്‍ ശക്തമായി കരയിലേക്ക് കയറുന്നത്.
"
https://www.facebook.com/Malayalivartha

























