Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

ദേ സുകാന്ത്.. പിടിയിൽ മേഘയുടെ മരണം നടന്ന് 2 മാസം 2 ദിവസം സുകാന്തിനെ തൂക്കി ..!

26 MAY 2025 02:01 PM IST
മലയാളി വാര്‍ത്ത

More Stories...

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിലാണ് പ്രതി സുകാന്ത് സുരേഷ് കീഴടങ്ങിയത്. സുകാന്തിനെ പ്രതി ചേര്‍ത്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടികൂടാത്തതിൽ പൊലീസിനെതിരെ യുവതിയുടെ കുടുംബം ആരോപണം ഉയര്‍ത്തിയതിനിടെയാണ് പ്രതി കൊച്ചിയിൽ കീഴടങ്ങിയത്.

ഇന്ന് സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി കൊച്ചി ‍ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെത്തി കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനുശേഷം രണ്ടു മാസത്തോളം ഒളിവിൽ കഴിഞ്ഞശേഷമാണ് സുകാന്തിന്‍റെ നാടകീയ കീഴടങ്ങൽ. ഇക്കഴിഞ്ഞ മെയ് 22ന് മുൻകൂര്‍ ജാമ്യാപേക്ഷയിൽ വിധി പറയുന്നതുവരെ സുകാന്തിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇന്ന് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് സുകാന്ത് കീഴടങ്ങിയതെന്നാണ് സൂചന.

 

 

 

അതേസമയം, ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പൊലീസ് അന്വേഷണം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ രം​ഗത്തെത്തിയിരുന്നു. മരണം ഉണ്ടായി രണ്ടു മാസമായിട്ടും പ്രതി സുകാന്ത് സുരേഷിനെ പൊലീസ് പിടികൂടുന്നില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം വേഗത്തിൽ ആക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണെന്നും പൊലീസ് നടപടിയെടുത്തില്ലെങ്കിൽ മറ്റു വഴികൾ നോക്കേണ്ടിവരുമെന്നും കുടുംബം പറഞ്ഞിരുന്നു.

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസിന്‍റെ നീക്കം. കേസിൽ അച്ഛനും അമ്മയും പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതി സുകാന്തിനൊപ്പം ഇവർ ഒളിവിലായിരുന്നു.

അതേസമയം, ഐ ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.

 

 

 

സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്‍റെ പരാതി. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സുകാന്ത് ഹൈക്കോടതിയില്‍ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (12 minutes ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (17 minutes ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (35 minutes ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (42 minutes ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (53 minutes ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (1 hour ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (1 hour ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (1 hour ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....  (2 hours ago)

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി  (2 hours ago)

Malayali Vartha Recommends