കൊച്ചു കൊച്ചു കാര്യങ്ങൾക്ക് പോലും അമ്മ ഭയങ്കരമായി ദേഷ്യം പ്രകടിപ്പിച്ചിരുന്നു: പക്ഷെ ആ വീട്ടിൽ സംഭവിച്ചത് മറ്റൊന്ന്...

പോലീസിന്റെ പഴുതടച്ച അന്വേഷണത്തിലാണ് അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ മൂന്നുവയസുകാരി ലൈംഗിക ചൂഷണത്തിനിരയായെന്നു വ്യക്തമായത്. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്റെ സഹോദരനായ മുപ്പത്തിയാറുകാരനാണ് പിടിയിലായത്. മകളെ പുഴയില്‍ എറിഞ്ഞു കൊന്നത് ഭര്‍ത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടെന്നാണ് അമ്മയുടെ മൊഴി. കുട്ടിയില്‍ നിന്നുപോലും തന്നെ അകറ്റുന്നതായി തോന്നി. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങി. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായി എന്നും അമ്മ പറയുന്നു.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം, താന്‍ അറിഞ്ഞിട്ടില്ലെന്നാണ് അമ്മയുടെ മൊഴി. ആ പറഞ്ഞത് സത്യമാണെന്ന് ഈ കുഞ്ഞിന്റെ പിതാവും കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ച് പറഞ്ഞിരുന്നു. അതിനു കാരണമായി ഇയാൾ പറയുന്നത് അറിഞ്ഞിരുന്നുവെങ്കിൽ തീർച്ചയായും അവൾ ഇക്കാര്യത്തിൽ പൊട്ടിത്തെറിക്കും പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. കൊച്ചു കൊച്ചു കാര്യങ്ങൾക്ക് പോലും ഭയങ്കരമായി ദേഷ്യം പ്രകടിപ്പിച്ചിരുന്നു ഇവർ. കൂടാതെ ഇത് താൻ അറിഞ്ഞിരുന്നുവെങ്കിൽ തന്റെ സഹോദരനെവെട്ടിക്കൊല്ലുമായിരുന്നു എന്നാണ് പിതാവ് പറഞ്ഞത്.
എന്റെ കുഞ്ഞിനെ കൊല്ലുകയല്ല, അവനെ കൊന്ന് ഞാൻ ജയിലിൽ പോയേനെ എന്നൊക്കെ പ്രതികരിച്ചിരുന്നു.എങ്കിൽ പോലും എവിടെയൊക്കെയോ ഒരു ദുരുഹത മണക്കുന്നുണ്ട്. ആ കുരുന്നിനെ ഇത്തരത്തിൽ പിച്ചിച്ചീന്തിയ കൊച്ചച്ചനെ എവിടെയൊക്കെയോ സംരക്ഷിക്കാം ശ്രമിക്കുന്നത് പോലെയാണ് കുടുംബത്തിലുള്ളവരുടെ സംസാരശൈലിയിയിൽ നിന്ന് മനസിലാക്കാൻ സാധിക്കുക. പലപ്പോഴായി അമ്മയെ അടിച്ചുതാഴ്ത്തി സംസാരിക്കാനും, മറ്റും കാണിക്കുന്ന ആർജവം സഹോദരന്റെ ഭാഗത്തെ കൊടുംക്രൂരതയിലേയ്ക്ക് എത്തുമ്പോൾ ഇല്ലാതാകുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന പിതാവ് മരിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് നടത്തിയിരുന്നില്ല. മറ്റക്കുഴിയിലെ വീട്ടിൽ പിന്നീടാണ് കനത്തസുരക്ഷാ ഒരുക്കി തെളിവെടുപ്പിന് എത്തിച്ചത്. പ്രതിക്കു നേരെ നാട്ടുകാരുടെ ഭാഗത്തുനിന്നു കയ്യേറ്റ ശ്രമമുണ്ടായി. സ്ത്രീകൾ അടക്കം സംഘടിച്ചാണ് വീടിനു മുന്നിലെത്തിയത്. ജീപ്പിൽനിന്ന് ഇറങ്ങിയ പ്രതിയെ മുഖം മറയ്ക്കാൻ നാട്ടുകാർ അനുവദിച്ചില്ല. നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നതെന്നു ചോദിച്ചായിരുന്നു ആക്രോശം. പ്രതിയുടെ അടുത്ത ബന്ധുക്കൾ സ്ഥലത്തുണ്ടായിരുന്നു.
എന്നാൽ കുട്ടിയുടെ പിതാവ് അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് വളരെ പ്രയാസപ്പെട്ടാണ് തെളിവെടുപ്പ് നടത്തിയത്. അഞ്ച് മിനിറ്റ് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. പ്രദേശത്ത് പൊലീസും പ്രദേശവാസികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതിയെ ആക്രമിക്കാനുള്ള ശ്രമമുണ്ടായപ്പോള്‍ പോലീസ് ഇടപെട്ടാണ് നാട്ടുകാരെ തടഞ്ഞ് രംഗം ശാന്തമാക്കിയത്.
തുടര്‍ന്ന് വീട്ടില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് സംഘം മടങ്ങി. അച്ഛന്‍ മരിച്ചതിനാലും നാട്ടുകാരുടെ പ്രതിഷേധവും കണക്കിലെടുത്ത് തെളിവെടുപ്പ് ഞായറാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.see more...
https://www.facebook.com/Malayalivartha

























