നിലമ്പൂരില്‍ പരസ്യമായി കളത്തിലിറങ്ങി പിവി അന്‍വര്‍; വെട്ടിലായി യുഡിഎഫ്...

ആര്യാടന് ഷൗക്കത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പോരാടിക്കുന്ന പിവി അന്‍വര്‍ നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി നാടകീയമായി രംഗത്തു വന്നേക്കും. എല്‍ഡിഎഫിനും പിണറായി വിജയനുമെതിരേ യുദ്ധം നടത്തി എംഎല്‍എ സ്ഥാനം രാജിവച്ച അന്‍വര്‍ പരസ്യമായി കളത്തിലിറങ്ങിയിരിക്കുന്നു. യുഡിഎഫ് പ്രവേശനം വൈകുന്നു എന്ന പേരിലാണ് പോരാട്ടമെങ്കിലും അന്‍വറിന്റെ ആര്യാടന് ഷൗക്കത്തിനെ വെട്ടിനിരത്തുകയെന്നതാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിലമ്പൂര്‍ സീറ്റ് യുഡിഎഫ് തിരിച്ചുപിടിക്കുമെന്ന സാഹചര്യത്തിലാണ് അന്‍വര്‍ യുഡിഎഫിനുള്ളില്‍ കലാപകാരിയായി മാറിയിരിക്കുന്നത്. നിലമ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഏത് ചെകുത്താനാണെങ്കിലും തന്റെ പിന്തുണയുണ്ടാകും എന്ന് ഇന്നലെ അന്‍വര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും ഇന്ന് രാവിലെ നിലപാട് മാറ്റുകയായിരുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇരുപത്തിയേഴായിരം വോട്ടിന് യുഡിഎഫ് വിജയിക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. നിലമ്പൂരില്‍ സ്വതന്ത്രനായോ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായോ മത്സരിച്ചാല്‍ പതിനായിരം വോട്ട് അന്‍വറിന് നേടാനാകുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് വെട്ടിലായിരിക്കുന്നത്. ഇത്തരത്തിലൊരു ത്രികോണമത്സരമുണ്ടായാല് നിലമ്പൂരില്‍ വീണ്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുന്ന സാഹചര്യമുണ്ടാകും. കാലങ്ങളോളം ആര്യാടന് മുഹമ്മദ് വിജയിച്ചുകൊണ്ടിരുന്ന നിലമ്പൂര്‍ അന്‍വറിലൂടെ എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
നിലവില്‍ ആര്യാടന് ഷൗക്കത്താകും യുഡിഎഫ് സ്ഥാനാര്‍ഥി എന്നു വ്യക്തമാണ്. സാമുദായിക പരിഗണനകൂടി കണക്കിലെടുത്ത് ഈ പേരിലേക്ക് പാര്‍ട്ടി എത്താനാണ് സാധ്യത. ഷൗക്കത്തിന് പുറമെ ഡിസിസി അധ്യക്ഷനായ വിഎസ് ജോയിയുടെ പേരാണ് സ്ഥാനാര്‍ഥിയായി ഉയര്‍ന്ന് കേട്ടിരുന്നത്. എന്നാല്‍ ജോയിക്ക് ഇനിയും അവസരം ഉണ്ടെന്നും മികച്ച സംഘാടകനായ വിഎസ് ജോയ് തെരഞ്ഞെടുപ്പ് ഏകോപനം നടത്തട്ടെയെന്നുമാണ് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം ജോയി സ്ഥാനാര്‍ഥിയാകണമെന്നും അല്ലെങ്കില്‍ മത്സരരംഗത്തേത്തു വരുമെന്നുമാണ് പിവി അന്‍വറിന്റെ വൈകിയുദിച്ച നിലപാട്. പ്രിയങ്കാ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ 20 ശതമാനം പ്രാതിനിധ്യമുള്ള ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് ഒരു എംഎല്‍എ പോലുമില്ല എന്ന വിഷയമാണ് അന്‍വര്‍ ഉന്നയിക്കുന്നത്.
1980 മുതല്‍ 2016 വരെ ആര്യാടന് മുഹമ്മദ് വിജയിച്ചിരുന്ന മണ്ഡലം കോണ്‍ഗ്രസിന്റെ കൈയില്‍നിന്നും എല്‍ഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ച അന്‍വറിന് ഇനിയും അവിടെ ആര്യാടന് കുത്തക തിരിച്ചുവരുമോ എന്നതിലാണ് ആശങ്ക. നിലമ്പൂര്‍ സീറ്റ് നിലനിര്‍ത്താനുള്ള സിപിഎം സ്ഥാനാര്‍ഥിയെ നാളെയാകും പ്രഖ്യാപിക്കുക. സ്ഥാനാര്‍ഥിയെ തീരുമാനിക്കാനുള്ള പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് നാളെ ചേരും. ഇതിന് പിന്നാലെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു സ്വതന്ത്രനെയാകുമോ അതോ പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ഥി ഉണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എന്‍ഡിഎയ്ക്ക് മികച്ച സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്നതില്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായം ഉണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബിജെപിക്ക് പതിനായിരം വോട്ടുപോലും നിലമ്പൂരില്‍ ലഭിക്കില്ലെന്നിരിക്കെ തോല്‍വി രാജീവ് ചന്ദ്രശേഖറിന്റെ ഇമേജിനു കോട്ടമാകുമെന്ന സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ നിറുത്തുമോ എന്നത് വ്യക്തമല്ല. നിലമ്പൂരില്‍ മത്സരിച്ചില്ലെങ്കില്‍ ബിജെപിയുടെ വോട്ടുകള്‍ ആര്‍ക്ക് എന്ന ചോദ്യം ഉയരുമെന്നതിനാല്‍ നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും.
മഞ്ചേരിയെ വിഭജിച്ചു നിലമ്പൂര്‍ മണ്ഡലം നിലവില്‍ വന്നത് 1965ലാണ്. ആദ്യ രണ്ടുവട്ടവും കെ.കുഞ്ഞാലിയിലൂടെ മണ്ഡലം സിപിഎം പിടിച്ചു. 1969ല്‍ കെ.കുഞ്ഞാലി വെടിയേറ്റു മരിച്ചതോടെ എം.പി.ഗംഗാധരനിലൂടെ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചു. പിന്നീട് ഇന്നേവരെ പാര്‍ട്ടി ചിഹ്നത്തിലൊരു സ്ഥാനാര്‍ഥിയെ കുഞ്ഞാലിയുടെ മണ്ണില്‍നിന്നു ജയിപ്പിക്കാന്‍ സിപിഎമ്മിനായിട്ടില്ല. പില്ക്കാലത്ത് നിലമ്പൂരിന്റെ പര്യായമായി മാറിയ ആര്യാടന് മുഹമ്മദ് ആദ്യമായി മത്സരിച്ചു ജയിക്കുന്നത് 1977ലാണ്. 82ല്‍ ടി.കെ.ഹംസയോടു ആര്യാടന് തോറ്റു. 1987ല്‍ വിജയത്തോടെ തിരിച്ചുവന്നു. പിന്നീട് 2016ല്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുന്നതുവരെ ആര്യാടനെ തൊടാന്‍ സിപിഎമ്മിനായില്ല.
നിലമ്പൂര്‍ കൂടി ഉള്‍പ്പെടുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ 2019ല്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനെത്തിയതോടെ മണ്ഡലത്തിനു പ്രസക്തിയേറി. ലോക്സഭയിലെ വോട്ടുകണക്ക് നോക്കിയാല്‍ 2019ലും 24ലും, 24ലെ ഉപതിരഞ്ഞെടുപ്പിലും അര ലക്ഷത്തിലേറെയാണു നിലമ്പൂരില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം.
https://www.facebook.com/Malayalivartha

























