കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം... മഴക്കെടുതിയില്‍ പതിനെട്ടുകാരിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം തുടരുന്നു. മഴക്കെടുതിയില്‍ ഇന്നലെ ഒരു മരണം കൂടിയുണ്ടായി. ആലപ്പുഴയില്‍ തട്ടുകട തകര്‍ന്നുവീണ് പതിനെട്ടുകാരിയാണ് മരിച്ചത്. കടയ്ക്കരികില്‍ നില്‍ക്കവെ തട്ടുകട മറിഞ്ഞ് പള്ളാത്തുരുത്തി സ്വദേശി നിത്യയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആ കാഴ്ച ഏവരേയും കണ്ണീരിലാഴ്ത്തി.
കൊട്ടിയൂരില്‍ വീടിന് മുകളിലേക്ക് മരം പൊട്ടിവീണ് ഗൃഹനാഥന് പരിക്കേറ്റു. കോഴിക്കോട് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. വയനാട്ടില്‍ 5 ക്യാമ്പുകളിലായി 104 പേരെ മാറ്റിപ്പാര്‍പ്പിക്കുകയുണ്ടായി.
പുഴകള്‍ കരകവിഞ്ഞൊഴുകയാണ്. തിരുവനന്തപുരം ജില്ലയില്‍ മലയോര മേഖലയില്‍ മഴയില്‍ വ്യാപക നാശമുണ്ടായി. അടുത്ത 5 ദിവസം കൂടി കേരളത്തില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥ പ്രവചനം.
അതിശക്തമായ മഴയ്ക്ക് അനുകൂലമായ സാഹചര്യം തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. തുടര്‍ച്ചായി മഴ ലഭിക്കുന്ന മേഖലകളില്‍ ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പുമുണ്ട്. ജൂണ്‍ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
"
https://www.facebook.com/Malayalivartha

























