നിലമ്പൂര്‍ അസംബ്ളി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത്

നിലമ്പൂര്‍ അസംബ്ളി മണ്ഡലത്തില്‍ ആര്യാടന് ഷൗക്കത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പി.വി. അന്‍വറിന്റെ പ്രതിഷേധം മറികടന്നാണ് വൈകുന്നേരം പ്രഖ്യാപനമുണ്ടായത്.
കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് ആര്യാടന് ഷൗക്കത്തിന്റെ പേര് ഹൈക്കമാന്‍ഡിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. അന്‍വര്‍ നിര്‍ദ്ദേശിച്ച ഡി.സി.സി അദ്ധ്യക്ഷന്‍ വി.എസ്. ജോയിയെ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനമായി.
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ അംഗീകരിച്ചതോടെ എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉത്തരവിറക്കി.അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിന്റെ മകനാണ്. ദൈവനാമത്തില്‍, പാഠം ഒന്ന് ഒരു വിലാപം, വിലാപങ്ങള്‍ക്കപ്പുറം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാ രചനയും നിര്‍മ്മാണവും നിര്‍വഹിച്ചു. 2016ലെ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ പി.വി. അന്‍വറിനോട് പരാജയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























