സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും....

സംസ്ഥാനത്ത് ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തും. 52 ദിവസത്തെ നിരോധനം ജൂലായ് 31 അര്‍ദ്ധരാത്രി അവസാനിക്കും. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്ന് ഇത് പ്രഖ്യാപിക്കും.
മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കളക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നതാണ്. നിരോധന സമയത്ത് യന്ത്രവത്കൃത ബോട്ടുകള്‍ കടലില്‍ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ല. ലംഘിക്കുന്ന യാനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കുകയുള്ളൂ. എല്ലാ യന്ത്രവത്കൃത ബോട്ടുകളും ഹാര്‍ബറുകളില്‍ ജൂണ്‍ എട്ടിന് പ്രവേശിപ്പിക്കണം. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാനായി അതത് ജില്ലകളിലെ മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കും.
എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ ആരംഭിക്കും.നിരീക്ഷണത്തിന് മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പൊലീസ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയെ സജ്ജമാക്കും
അതേസമയം കാലവര്‍ഷം നേരത്തെ എത്തിയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പല ദിവസവും കടലില്‍ പോകാനാകാത്തത് അവരുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. അതിനാല്‍, ട്രോളിംഗ് നിരോധന കാലത്തടക്കം റേഷന്‍ മുടക്കമില്ലാതെ ലഭ്യമാക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
"
https://www.facebook.com/Malayalivartha

























