കാസര്‍കോട് സ്വദേശിനിയായ യുവതി ദുബായില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു....

സങ്കടമടക്കാനാവാതെ.... കാസര്‍കോട് സ്വദേശിനിയായ യുവതി ദുബായില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കാസര്‍കോട് ബദിയഡുക്ക സ്വദേശിനിയും മീഞ്ച മിയാപ്പദവ് മുഹമ്മദ് ഇര്‍ഷാദിന്റെ ഭാര്യയുമായ മുഹ്സിന(24)യാണ് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദുബായിലെ കറാമയിലായിരുന്നു താമസിച്ചു വന്നിരുന്നത്.
മൂന്നുമാസം മുമ്പാണ് മുഹ്സിന നാട്ടില്‍ നിന്ന് ദുബായിലെത്തിയത്. ബദിയഡുക്ക പാടലടുക്ക മുഹമ്മദ് കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകളാണ്. മക്കള്‍: അയ്സാന്‍(4), ഇമാദ്(2). മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.
"
https://www.facebook.com/Malayalivartha

























