സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ 29 വീടുകള്‍ പൂര്‍ണ്ണമായും 868 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്ന് മുഖ്യമന്ത്രി

കാലവര്‍ഷക്കെടുതി രൂക്ഷം.... സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ 29 വീടുകള്‍ പൂര്‍ണ്ണമായും 868 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് നാലു മരണങ്ങള്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടു സംഭവിച്ചു. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോ ക്യാമ്പുകള്‍ വീതവും വയനാട് ജില്ലയില്‍ 5 ക്യാമ്പുകളും നിലവില്‍ പ്രവര്‍ത്തിക്കുന്നു.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയാണുണ്ടാകുന്നത്. അത് മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവേ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാദ്ധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം.ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha

























