ഇലകമണ്‍ പഞ്ചായത്തിലെ തോണിപ്പാറയില്‍ 45കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ആക്രമണകാരിയായ വളര്‍ത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍

ഇലകമണ്‍ പഞ്ചായത്തിലെ തോണിപ്പാറയില്‍ 45കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ആക്രമണകാരിയായ
ഇലകമണ്‍ പഞ്ചായത്തിലെ തോണിപ്പാറയില്‍ 45കാരനെ ക്രൂരമായി മര്‍ദ്ദിക്കുകയും ആക്രമണകാരിയായ വളര്‍ത്തുനായയെ വിട്ട് കടിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍
അയിരൂര്‍ തോണിപ്പാറ സനല്‍ ഭവനില്‍ സനല്‍(36) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മേയ് 4ന് വൈകിട്ട് സമീപവാസിയായ രഞ്ജിത്തിനെ മുന്‍വൈരാഗ്യമുള്ള സനല്‍ ആക്രമിക്കുകയായിരുന്നു. റോഡിലെ കല്ലില്‍ തട്ടിവീണ രഞ്ജിത്തിനെ സനല്‍ വീടിന്റെ അടുക്കള ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും നിലത്തുവീണപ്പോള്‍ അടിവയറ്റില്‍ ചവിട്ടിയതായും വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചെന്നുമാണ് പരാതി.
രക്ഷപ്പെടാനായി ശ്രമിച്ച തന്നെ സനല്‍ വാളുപയോഗിച്ച് വെട്ടുകയും പ്രതിരോധിച്ചപ്പോള്‍ വലത് കൈപ്പത്തിക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും രഞ്ജിത്ത് പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതിയെ നിരന്തരമായി വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്നുള്ള തെറ്റിദ്ധാരണയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ നിഗമനത്തിലുള്ളത്.
" f
https://www.facebook.com/Malayalivartha

























