അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണതോടെ ട്രെയിന്‍ ഗതാഗതം തടസ്സം... വന്ദേഭാരതടക്കം നിരവധി ട്രെയിനുകള്‍ വൈകിയോടുന്നു

അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ഇന്നലെ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്.
ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ഉള്ള ട്രാക്കില്‍ ആണ് തടസമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്. മാത്തോട്ടം ഭാഗത്താണ് വീണ്ടും മരം വീണത്.
മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് 2 മണിക്കൂര്‍ വൈകി ഓടുകയാണ്. മംഗലാപുരം- കന്യാകുമാരി പരുശുറാം അര മണിക്കൂര്‍ വൈകി ഓടുന്നു. കോഴിക്കോട് ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ മലബാറില്‍ ട്രെയിന്‍ വൈകിയോടുന്നു. കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ വൈകുകയാണ്.
"
https://www.facebook.com/Malayalivartha

























