ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന ബസ് ജീവനക്കാരന് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന ബസ് ജീവനക്കാരന്ദ ദാരുണാന്ത്യം. ഇരുമ്പനം റൂട്ടില്‍ ബസ് ഓടിക്കുന്ന ചോറ്റാനിക്കര തെക്കിനേത്ത് നിരപ്പത്ത് മഹേഷ് (താടിക്കാരന്-38) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കരിങ്ങാച്ചിറ കൈപ്പഞ്ചേരി രാഹുലിനെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാത്രി 11.30ഓടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ ഇരുമ്പനം പഴയ പോസ്റ്റ് ഓഫിസിനടുത്തുവച്ച് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറി ഇടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























